ക്രൈസ്തവ സമൂഹം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി: സിബിസിഐ ലെയ്റ്റി കൗൺസിൽ

Date:

കൊച്ചി: രാജ്യത്തുടനീളം തീവ്രവാദ സംഘടനകളുടെ അക്രമങ്ങൾക്കിരയാകുന്ന സമാനതകളില്ലാത്ത പ്രതിസന്ധി ക്രൈസ്തവ സമൂഹം നേരിടുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ. ആഗോള ഭീകരതയ്ക്കും ആഭ്യന്തര തീവ്രവാദത്തിനും ഇന്ത്യയിൽ ക്രൈസ്തവർ ഇരയാകുമ്പോൾ സംരക്ഷണം നൽകേണ്ട ഭരണസംവിധാനങ്ങൾ ഒളിച്ചോടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കും പള്ളികൾക്കും സ്ഥാപനങ്ങ ൾക്കുമെതിരേ അക്രമം അഴിച്ചുവിടുമ്പോൾ സർക്കാർ നിഷ്ക്രിയത്വം തുടരുന്നത് നിരാശയും വേദനയും ഉളവാക്കുന്നു. മതപരിവർത്തന നിരോധനത്തിന്റെ മറവിൽ ക്രൈസ്തവർക്ക് നേരേ സംഘടിതവും ആസൂത്രിതവുമായ അക്രമ പരമ്പരയാണ് രാജ്യത്ത് അരങ്ങേറുന്നത്. ചർച്ചകളിലൂടെ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനും ജനാധിപത്യ ഭരണസംവിധാനത്തിൽ ക്രൈസ്തവർക്ക് സംരക്ഷണമേകാനും അധികാര കേന്ദ്രങ്ങൾ തയാറാകണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...