2025 നവംബർ 08 ശനി 1199 തുലാം 22
വാർത്തകൾ
🗞️👉 കോട്ടയം ജില്ലാ പോലീസിന്റെയും-പാലാ പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിശോധന മാതൃകാപരമെന്ന് വനിതകളും..!
പാലാ ;ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പാലാ നഗരത്തിൽ വ്യാപക പരിശോധനയുമായി പോലീസ്..
സാമൂഹ്യ വിരുദ്ധർ,ലഹരി ഉപയോക്താക്കൾ എന്നിവരെ ലക്ഷ്യമിട്ടും, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹന പരിശോധനയും ബോധവൽക്കരണവും ലക്ഷ്യമിട്ടാണ് പാലാ സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ AR ക്യാമ്പിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും പാലാ പോലീസും സംയുക്തമായി പരിശോധന നടത്തിയത്.
ഇന്നലെ വൈകുന്നേരം എട്ടുമണിയോടെ ആരംഭിച്ച പരിശോധന രാത്രി ഏറെ വൈകിയും നീണ്ടുനിന്നു.മുത്തോലി മുതൽ പാലാ നഗരത്തിലെമ്പാടും ക്യാമറകൾ സ്ഥാപിച്ച് ഇമചിമ്മാതെ നഗര വീക്ഷണം നടത്തുകയും അടിയന്തിര സാഹചര്യങ്ങളിൽ സംഭവസ്ഥലത്ത് ഫോൺ കോളിന്റെ പോലും ആവശ്യമില്ലാതെ പറന്നെത്തുന്ന പാലാ പോലീസിന്റെ കർമ്മ ശേഷി മുൻ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് IPS ഉൾപ്പെടെയുള്ളവർ പ്രശംസിച്ചിരുന്നു..
🗞️👉 തദ്ദേശ തിരഞ്ഞെടുപ്പ്: ക്രൈസ്തവ സ്ഥാനാർത്ഥികളെ നിർത്താൻ ബിജെപി നിർദ്ദേശം
തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥികളാക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. പഞ്ചായത്തുകളിൽ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട എത്രപേരെ സ്ഥാനാർഥികളാക്കണമെന്ന സർക്കുലർ ബിജെപി കണ്ണൂർ നോർത്ത് ജില്ലാ നേതൃത്വം പുറത്തിറക്കി. സർക്കുലറിനെതിരെ യുഡിഎഫും എല്‍ഡിഎഫും രംഗത്തുവന്നു. ബിജെപി ക്രൈസ്തവരെ മത്സരിപ്പിച്ചാൽ എന്താണ് കുഴപ്പമെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ബിജെപി സംസ്ഥാന ഘടകം നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ സ്ഥാനാർത്ഥികളെ പരിഗണിക്കുന്നതെന്നാണ് സർക്കുലറിന്റെ ഉള്ളടക്കം. ബിജെപി കണ്ണൂർ നോർത്ത് പ്രസിഡന്റ് കെ കെ വിനോദ് കുമാർ ഇറക്കിയ സർക്കുലറില്‍ പഞ്ചായത്തുകളിലേക്ക് വേണ്ട ക്രൈസ്തവരുടെ കണക്കുമുണ്ട്.
🗞️👉 ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതില്‍ സന്തോഷം, അത് അറിയുന്ന മേഖലയാണ്: കെ ജയകുമാര്‍
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായുള്ള ചുമതല ഏറ്റെടുക്കുന്നതില്‍ സന്തോഷം മാത്രമെന്ന് കെ ജയകുമാര്‍. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെന്നും സര്‍ക്കാര്‍ തീരുമാനം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും ജയകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. തീര്‍ത്ഥാടനത്തിന് അടിയന്തര പ്രാധാന്യം നല്‍കുമെന്നും കേസും അന്വേഷണവും അതിന്റെ നേരായ വഴിയ്ക്ക് മുന്നോട്ടുപോകുമെന്നും ജയകുമാര്‍ പറഞ്ഞു. ഇപ്പോള്‍ നടന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിച്ച് മുന്നോട്ടുപോകണമെന്നേയുള്ളൂവെന്നും ജയകുമാര്‍ പറഞ്ഞു.
🗞️👉 ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം: ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിന് ഓവറോൾ കിരീടം
ഈരാറ്റുപേട്ട ഉപജില്ലാ കലോൽസവത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിന് ഓവറോൾ കിരീടം എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും യുപി ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് സ്കൂൾ എൽ.പി യൂ പി. ഹൈസ്കൂൾ വിഭാഗത്തിൽ ഒവറോൾ നേടിയത്. മൽസരത്തിൽ പങ്കടുത്ത വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരേയും മാനേജർ ഫാദർസെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് പി.ടി.എ പ്രസിഡന്റ് ഷെറിൻകുര്യാക്കോസ് എന്നിവർ അഭിനന്ദിച്ചു
🗞️👉 വോട്ടർ പട്ടിക പുതുക്കൽ എന്യൂമറേഷൻഫാറം വിതരണം തുടങ്ങി
പാലാ: സമഗ്ര വോട്ടർ പട്ടിക പുതുക്കലിനായുള്ള (എസ്.ഐ.ആർ) പാലാ നിയോജക മണ്ഡലംതല പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
നെല്ലിയാനി ലയൺസ് ക്ലബ് ഹാളിൽ നടന്ന റസിഡൻസ് അസോസിയേഷൻ്റെയും സമ്മതിദായകരുടേയും യോഗത്തിൽ വച്ച് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ എന്യൂമറേഷൻ ഫോം വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു.
അർഹരായ എല്ലാവരും പുതിയ വോട്ടർ പട്ടികയിലും ഉൾപ്പെടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തഹസിൽദാർ ലിറ്റി മോൾ തോമസ് ഇലക് ഷൻ വിഭാഗം ജീവനക്കാരായ സോളി ആൻ്റണി, ബിന്ദു സഖറിയാസ്, സീമ ജോസഫ്, നിർമ്മല സെബാസ്ത്യൻ, കാണിയക്കാട് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ.വി.മാത്യു കുന്നത്തേട്ട്, ഗ്രാമ പഞ്ചായത്ത് അംഗം ജിജി ജേക്കബ് എന്നിവർ പങ്കെടുത്തു.
🗞️👉 നെല്ലിയാനി സിവിൽ സ്റ്റേഷൻ അനക്സ് തുറക്കും നാട്ടുകാർക്ക് കളക്ടറുടെ ഉറപ്പ്
പാലാ: നിർമ്മാണം പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ നെല്ലിയാനിയിലെ സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടത്തിലേയ്ക്ക് മാറ്റേണ്ട ഓഫീസുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും റവന്യൂ വകുപ്പിൻ്റെ കീഴിലുള്ള ഓഫീസുകളുടെ മാറ്റം താമസിയാതെ നടപ്പാക്കുമെന്നും ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നാട്ടുകാരെ അറിയിച്ചു. പ്രദേശവാസികളുടേയും റസിഡൻസ് അസോസിയേഷൻ്റെയും വിവിധ സംഘടനകളുടേയും അഭ്യർത്ഥനയെ തുടർന്നാണ് കളക്ടർ അനക്സ് കെട്ടിടം സന്ദർശിച്ചത്.
ഓഫീസ് മാറ്റത്തിനു മുന്നോടിയായിപൊതുമരാമത്ത് വകുപ്പ് ശുചീകരണവും അറ്റകുറ്റപണികളും ആരംഭിച്ചു കഴിഞ്ഞു.വൈദ്യുതി കണക്ഷനും ലഭ്യമാക്കി. വാട്ടർ കണക്ഷനുള്ള നടപടിയും ഉടൻ ഉണ്ടാവും. അടുത്ത മാസം ഓഫീസ് മാറ്റം ലക്ഷ്യമിടുന്നതായി കളക്ടർ നാട്ടുകാരോട് വിശദീകരിച്ചു














