പാലാ ;ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പാലാ നഗരത്തിൽ വ്യാപക പരിശോധനയുമായി പോലീസ്..
സാമൂഹ്യ വിരുദ്ധർ,ലഹരി ഉപയോക്താക്കൾ എന്നിവരെ ലക്ഷ്യമിട്ടും, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹന പരിശോധനയും ബോധവൽക്കരണവും ലക്ഷ്യമിട്ടാണ് പാലാ സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ AR ക്യാമ്പിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും പാലാ പോലീസും സംയുക്തമായി പരിശോധന നടത്തിയത്.
ഇന്നലെ വൈകുന്നേരം എട്ടുമണിയോടെ ആരംഭിച്ച പരിശോധന രാത്രി ഏറെ വൈകിയും നീണ്ടുനിന്നു.മുത്തോലി മുതൽ പാലാ നഗരത്തിലെമ്പാടും ക്യാമറകൾ സ്ഥാപിച്ച് ഇമചിമ്മാതെ നഗര വീക്ഷണം നടത്തുകയും അടിയന്തിര സാഹചര്യങ്ങളിൽ സംഭവസ്ഥലത്ത് ഫോൺ കോളിന്റെ പോലും ആവശ്യമില്ലാതെ പറന്നെത്തുന്ന പാലാ പോലീസിന്റെ കർമ്മ ശേഷി മുൻ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് IPS ഉൾപ്പെടെയുള്ളവർ പ്രശംസിച്ചിരുന്നു..
അതിലും ഒരുപടി കൂടി മുൻപിൽ നിന്ന് പരിശോധനകളും ക്രിമിനലുകളോടും സാമൂഹ്യ വിരുദ്ധരോടും വിട്ടുവീഴ്ചയില്ലാതെ നീതി യുക്തമായി നടപടിയും ഇടപെടലും നടത്തുന്ന പാലാ പോലീസിന്റെ വേറിട്ട മുഖമായിരുന്നു ഇന്നലെ രാത്രിയിൽ നഗരത്തിന്റെ വിവിധ പ്രാദേശങ്ങളിൽ കാണാൻ സാധിച്ചത്..പരിശോധനകളോട് വഴിയാത്രക്കാരും വാഹന യാത്രക്കാരും മികച്ച സഹകരണമാണ് പുലർത്തിയത്..ഇരുചക്ര വാഹനത്തിൽ തീയേറ്ററിലേക്കും മറ്റുമായി വന്ന വനിതാ രാഷ്ട്രീയ നേതാവടക്കം പാലാ പോലീസിന്റെയും ജില്ലാ പോലീസ് മേധാവിയുടെയും പുതിയ നീക്കത്തിൽ അഭിനന്ദനം അറിയിച്ചു പരിശോധനയോട് സഹകരിച്ചു..














