തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥികളാക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. പഞ്ചായത്തുകളിൽ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട എത്രപേരെ സ്ഥാനാർഥികളാക്കണമെന്ന സർക്കുലർ ബിജെപി കണ്ണൂർ നോർത്ത് ജില്ലാ നേതൃത്വം
പുറത്തിറക്കി. സർക്കുലറിനെതിരെ യുഡിഎഫും എല്‍ഡിഎഫും രംഗത്തുവന്നു. ബിജെപി ക്രൈസ്തവരെ മത്സരിപ്പിച്ചാൽ എന്താണ് കുഴപ്പമെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ബിജെപി സംസ്ഥാന ഘടകം നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ
സ്ഥാനാർത്ഥികളെ പരിഗണിക്കുന്നതെന്നാണ് സർക്കുലറിന്റെ ഉള്ളടക്കം. ബിജെപി കണ്ണൂർ നോർത്ത് പ്രസിഡന്റ് കെ കെ വിനോദ് കുമാർ ഇറക്കിയ സർക്കുലറില്‍ പഞ്ചായത്തുകളിലേക്ക് വേണ്ട ക്രൈസ്തവരുടെ കണക്കുമുണ്ട്.














