ചേർപ്പുങ്കൽ ബി.വി.എം. കോളേജിന്റെ സോഷ്യൽ വർക്ക് ഫെസ്റ്റ് YOLO 2.0 സമാപിച്ചു
ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജ് സോഷ്യൽവർക്ക് ഡിപ്പാർഡ്മെന്റിന്റെയും അനിക്സ് ഓവർസീസ് എഡ്യുക്കേഷൻ കൺസൽറ്റൻസിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ YOLO 2023 (You Only Live Once, Learn to Live) സമാപിച്ചു.കല സംസ്കാരം വിവിധ മേഖലയിലെ മികവ് തെളിയിക്കൽ എന്നിവയുമായി ബന്ധപ്പെട്ട സമഗ്രമായ പരിപാടികളാണ് ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. മാജിക് ഷോ, ശിങ്കാരി മേളം വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി .
കോളേജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോസ്.കെ.മാണി എംപി പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു.
മുത്തോലി, കിടങ്ങൂർ, കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റുമാരായ രൺജീത്.ജി.മീനാഭവൻ, ബോബി മാത്യു, നിമ്മി ട്വിങ്കിൽ രാജ്, ലൂർദ്ദ് ഭവൻ സ്ഥാപകൻ ജോസ് ആന്റണി, കൊഴുവനാൽ ,മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകളിലെ കർഷകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വിവിധ സ്പെഷ്യൽ സ്കൂളുകൾ ഒരുക്കിയ ആർട്ട് ആന്റ് ക്രാഫ്റ്റ് എക്സിബിഷൻ, വിവിധ കർഷക യൂണിറ്റുകളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും എക്സിബിഷൻ, കൂടാതെ ഡിസി ബുക്ക്സ് ഒരുക്കിയ പുസ്തക പ്രദർശനവും മേളയിൽ ആകർഷകളായിരുന്നു.
പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, സോഷ്യൽ വർക്ക് ഡിപ്പാർമെന്റ് മേധാവി ഡോ.സി.ബിൻസി അറയ്ക്കൽ, സോഷ്യൽ വർക്ക് അദ്ധ്യാപകർ , വിദ്യാർത്ഥികൾ തുടങ്ങിയവർ പരിപ്പാടിക്ക് നേതൃത്വം നൽകി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision