മോനിപ്പള്ളി: ഉഴവുർ ഗ്രാമപഞ്ചായത്ത് അട്ടക്കാനാൽ പാലം കവലയിൽ 2025-26 പഞ്ചായത്ത് വികസന വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് ജനപ്രതിനിധി ശ്രീനി തങ്കപ്പൻ്റെ നിർദ്ദേശപ്രകാരം അനുവദിച്ച തുക ഉപയോഗിച്ച് സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്
അംഗം ശ്രീനി തങ്കപ്പൻ നിർവ്വഹിച്ചു.ലൈറ്റിൻ്റെ സ്വീച്ച്ഓൺ കർമ്മം മുൻ ഗ്രാമപഞ്ചായത്ത് അംഗം അജന്ത ജയൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സിറിയക്ക് കല്ലടയിൽ, സിപിഎം ഉഴവുർ
ലോക്കൽകമ്മിറ്റി സെക്രട്ടറി സജിമോൻ കുര്യാക്കോസ്, പീയൂസ് മാത്യു, ടി.എൻ ജയപ്രകാശ്, പി.എൻ രാമചന്ദ്രൻനായർ എന്നിവർ പ്രസംഗിച്ചു














