ട്രെയിൻ യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാൻഡ്‌ഹേഴ്‌സ്റ്റ് സ്റ്റേഷന് സമീപം ആണ് അപകടം. ട്രാക്കിലൂടെ നടക്കുകയായിരുന്നു യാത്രക്കാരെ ആണ് ട്രെയിൻ ഇടിച്ചു തെറിപ്പിച്ചത്. ഇന്നലെ വൈകുന്നേരം സെൻട്രൽ റെയിൽവേ ഗതാഗതം പെട്ടെന്ന് നിർത്തിവച്ചതാണ് കാരണം.
ഒടുവിൽ, ട്രെയിൻ ഗതാഗതം പുനരാരംഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട ചില യാത്രക്കാർ ട്രാക്കിലൂടെ നടക്കാൻ തീരുമാനിച്ചതാണ് അപകടത്തിന് വഴിയൊരുക്കിയത് . യാത്രക്കാരുടെ തിരക്കിനിടെ ഗതാഗതം പൂർണമായും നിർത്തി വച്ച് റെയിൽവേ ജീവനക്കാർ നടത്തിയ പ്രതിഷേധമാണ് ഈ അപകടത്തിന് കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു.
മുംബൈ ലോക്കൽ ട്രെയിൻ അപകട കേസിൽ രണ്ട് എഞ്ചിനീയർമാർക്കെതിരെ സ്വീകരിച്ച നടപടിക്കെതിരെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ റെയിൽവേ ജീവനക്കാരുടെ സംഘടനകൾ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് അപകടം സംഭവിച്ചത്. വൈകുന്നേരം 5:40 ഓടെ പ്രതിഷേധം ആരംഭിച്ച് 6:40 വരെ തുടർന്നു.














