ഏറ്റുമാനൂർ: കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫയർ
അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്ന ഭാഗ്യ മത്സര നറുക്കെടുപ്പിൽ
വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഏറ്റുമാനൂർ പ്രസ് ക്ലബ്ബ്
ഹാളിൽ നടന്ന സമ്മേളനത്തിൽ
നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് സമ്മാനവിതരണം നടത്തി.
ജില്ലാ പ്രസിഡൻറ് ഒ.ആർ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. ചന്ദ്രകുമാര്‍,വൈസ് പ്രസിഡൻ്റ് കെ.സി. ഉണ്ണികൃഷ്ണൻ,ട്രഷറർ സജിത്ത് ബാബു,ഓർഗനൈസിംഗ് സെക്രട്ടറി ബിജോ കൃഷ്ണൻ , സെക്രട്ടറിമാരായ കെ .ആർ . ഉണ്ണി ക്യഷ്ണൻ,സുജ എസ്.
നായർ,അനിൽ പായിക്കാട് എന്നിവർ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച്
പട്ടിത്താനം – മണർകാട് ബൈപ്പാസ് റോഡിൻ്റ
ഗതാഗതക്കുരുക്കും ,അപകടസാധ്യതയും ഒഴിവാക്കുന്നതിനായി കോർവ ഓർഗനൈസിംഗ് സെക്രട്ടറിയും എൻജിനീയറുമായ ബിജോ കൃഷ്ണൻ തയ്യാറാക്കിയ പ്രത്യേക പ്ലാൻ നഗരസഭ ചെയർപേഴ്സന് ഭാരവാഹികൾ കൈമാറി.














