ബാഴ്‌സലോണക്കെതിരായ എല്‍ ക്ലാസിക്കോ പോരാട്ടത്തിനിടെ ഉണ്ടായ അനിഷ്ടസംഭവങ്ങളില്‍ പ്രതികരിച്ച് റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍. അന്ന് പകരക്കാരനായി ഇങ്ങിയ വിനീഷ്യസ് നിരവധി താരങ്ങളോട് കയര്‍ത്ത് സംസാരിച്ചിരുന്നു. രോഷത്തോടെ തന്നെയാണ് അദ്ദേഹം അന്ന് മൈതാനം വിട്ടത്.
ക്ഷമാപണം നടത്തിക്കൊണ്ടുള്ള കുറിപ്പ് നിരവധി പേരാണ് കണ്ടിരിക്കുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ. ‘ക്ലാസിക്കോയില്‍ എന്നെ മാറ്റിയപ്പോള്‍ എന്റെ പ്രതികരണത്തിന് എല്ലാ മാഡ്രിഡ്കാരോടും ഇന്ന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇന്നത്തെ പരിശീലന സമയത്ത് ഞാന്‍ ഇതിനകം വ്യക്തിപരമായി ചെയ്തതുപോലെ, എന്റെ ടീമംഗങ്ങളോടും ക്ലബ്ബിനോടും പ്രസിഡന്റിനോടും വീണ്ടും ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഞാന്‍ എല്ലായ്‌പ്പോഴും എന്റെ ടീമിനെ വിജയിപ്പിക്കാനും സഹായിക്കാനും ആഗ്രഹിക്കുന്നു.” ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എല്‍ ക്ലാസിക്കോ പോരാട്ടം. റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ 2-1 ന് പരാജയപ്പെടുത്തിയ മത്സരത്തിനൊടുവിലായിരുന്നു കൈയ്യാങ്കളി.














