ഹെയ്തിയിൽ നിന്നും ക്രിമിനൽ സംഘം തട്ടിക്കൊണ്ടു പോയ കാമറൂണിയൻ വൈദികൻ ഫാ. അന്റോയിൻ മകെയർ ക്രിസ്റ്റ്യൻ നോഹ പരിക്കേൽക്കാതെ രക്ഷപെട്ടു. സുരക്ഷക്കായി അദ്ദേഹത്തെ മറ്റൊരു രാജ്യത്തേക്കു മാറ്റി. ആന്റിലീസിലെ കോൺഗ്രിഗേഷൻ ഓഫ് ക്ലാരെഷ്യൻ മിഷനറിമാരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഓ പ്രിൻസിന്റെ പ്രാന്തപ്രദേശത്തുള്ള ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിലായിരുന്നു പത്തു ദിവസമായി ഫാ. അന്റോയിനെ തട്ടിക്കൊണ്ടു പോയി പാർപ്പിച്ചിരുന്നത്. “ഗുണ്ടാസംഘങ്ങൾ ഏറ്റെടുത്ത ഒരു വീട്ടിൽ അദ്ദേഹത്തെ പൂട്ടിയിട്ടിട്ട് അക്രമികൾ രാത്രിയിൽ ഇടക്കിടെ പുറത്തു പോകും. അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി പത്താം ദിവസം അക്രമികൾ പുറത്തു പോയ സമയത്ത് അദ്ദേഹത്തിന് രക്ഷപെടാൻ സാധിച്ചു – ക്ലാരെഷ്യൻ മിഷനറിമാരുടെ ആന്റിലീസ് ഡെലിഗേഷന്റെ മേജർ സുപ്പീരിയർ ഫാ. ഫൗസ്റ്റോ ക്രൂസ് റോസ വെളിപ്പെടുത്തി.
33 -കാരനായ ഫാ. അന്റോയിൻ ഫെബ്രുവരി ഏഴിന് രാവിലെ, പോർട്ട്-ഓ-പ്രിൻസിന് വടക്ക് 34 കിലോമീറ്റർ അകലെയുള്ള കാലിലെ തന്റെ മിഷനറി സമൂഹത്തിലേക്ക് പോകുമ്പോഴാണ് തട്ടിക്കൊണ്ടു പോകപ്പെട്ടത്. ഫെബ്രുവരി 17 -ന് പുലർച്ചെ ഒരു മണിക്ക് (പ്രാദേശിക സമയം) അദ്ദേഹം, തന്നെ പൂട്ടിയിട്ടിരുന്ന മുറിയുടെ സീലിംഗിൽ ഒരു ദ്വാരം ഉണ്ടാക്കി പുറത്തു കടക്കുകയായിരുന്നു. അതിനു ശേഷം ഓടിക്ഷപെട്ടു. “പുലർച്ചെ 5:30 -ന് കാബറെ എന്ന അയൽപട്ടണത്തിൽ എത്തുന്നതുവരെ അദ്ദേഹം നിർത്താതെ ഓടി. അവിടെ മറ്റൊരു വൈദികൻ അദ്ദേഹത്തെ ഇടവകയിൽ സ്വീകരിച്ചു. ഞങ്ങൾ അദ്ദേഹത്തെ ഗോനാവ് ദ്വീപിലേക്കും പിന്നീട് വിമാനത്താവളത്തിന്റെ ദിശയിലുള്ള തലസ്ഥാനത്തേക്കും കൊണ്ടുപോകുന്നതു വരെ അദ്ദേഹം കുറച്ച് ദിവസങ്ങൾ അവിടെ ഉണ്ടായിരുന്നു” – ഫാ. ഫൗസ്റ്റോ പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision