ഏറ്റുമാനൂർ: പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ അനുസ്മരണം വെട്ടിമുകൾ വിക്ടറി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തി. ലൈബ്രറി പ്രസിഡന്റ് സിറിൾ.ജി. നരിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡോ. വി.ആർ. ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
ജോസ് വേമ്പേനി, ലൈബ്രറി സെക്രട്ടറി ജോസ്.എം. ഡി, കെ. എൻ സുധാകരൻ, നിതിൻ അഗസ്റ്റിൻ മണ്ണുക്കുളം, സുരേഷ് എം.കെ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.














