സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി CWRDMലെ ശാസ്ത്രജ്ഞർ. വരും ദിവസങ്ങളിൽ മഴ കിട്ടിയില്ലെങ്കിൽ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതിൽ താഴും. പല ജില്ലകളിലും ഭൂഗർഭ ജലത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസത്തെ കണക്കെടുത്താൽ അന്തരീക്ഷ താപ നില കഴിഞ്ഞ വർഷത്തെക്കാൾ ഉയർന്ന് നിൽക്കുകയാണ്. മഴയിലുണ്ടായ കുറവ് കാര്യമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision