ഏറ്റുമാനൂർ: ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്ന്
കേരളപ്പിറവി ദിനത്തിൽ പാർവതി ഗോൾഡ് മലയാളി മങ്ക മത്സരവും, വൈകിട്ട് 4 – ന് പേരൂർ കവലയിൽ നിന്ന് ലഹരി വിരുദ്ധ പദയാത്രയും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഏറ്റുമാനൂർ പടിഞ്ഞാറേ നടയിലെ വികസന സമിതി മിനി ഹാളിൽ രാവിലെ 10- മുതൽ 11.30 വരെയാണ് മലയാളി മങ്ക മത്സരം. 18-30 പ്രായക്കാർക്ക് മത്സരിക്കാം.
കസവ് സാരിയോ, സെറ്റുമുണ്ടോ തിരിച്ചുവേണം മത്സരത്തിൽ പങ്കെടുക്കാൻ.പ്രായം തെളിയിക്കുന്ന രേഖ കരുതണം. കേരള സംസ്കാരത്തെപ്പറ്റി ജഡ്ജിമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം മലയാളി മങ്കയായി തെരഞ്ഞെടുക്കുന്ന വനിതയ്ക്ക് പട്ടം നൽകി ആദരിക്കും.
വൈകുന്നേരം 4 -ന് ആരംഭിക്കുന്ന 1.5 കിലോമീറ്റർ ലഹരി വിരുദ്ധ പദയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേം സാഗർ ഫ്ലാഗ് ഓഫ് ചെയ്യും. ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ നടത്തുന്ന പദയാത്രയിൽ, വിവിധ വ്യാപാരി വ്യവസായി സംഘടനകൾ, വനിതാ വേദി പ്രവർത്തകർ, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ, വിദ്യാർഥികൾ തുടങ്ങിയവർ അണിചേരും.
ജീവിതമാണ് ലഹരി എന്ന സന്ദേശം പ്രചരിപ്പിക്കാനും, ലഹരി വിരുദ്ധ നവകേരളം പടുത്തുയർത്താനുമാണ് ഈ പദയാത്ര.
വികസന സമിതി ഹാളിൽ ചേരുന്ന സമാപന സമ്മേളനത്തിൽ പ്രസിഡൻറ് ബി.രാജീവ് അധ്യക്ഷത വഹിക്കും.
ഫോൺ -9447130346,9656960918.
പത്ര സമ്മേളനത്തിൽ ബി. രാജീവ്, ജോയി തോമസ് ആനിത്തോട്ടം, പി.ഡി.ജോർജ്, കെ. ഒ, ഷംസുദ്ദീൻ, വി. എം. തോമസ് വേമ്പേനി എന്നിവർ പങ്കെടുത്തു.
.














