പാലാ: പൈക ഇടവകയിൽ പിതൃവേദി യൂണിറ്റ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. പാലാ രൂപത പിതൃവേദി ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പിതൃവേദി രൂപതാ പ്രസിഡൻ്റ് ശ്രീ. ജോസ് തോമസ് മുത്തനാട്ട്, പള്ളി വികാരി ഫാ. തോമസ് വാഴക്കാപ്പാറ, അസിസ്റ്റൻ്റ് വികാരി ഫാ. മാത്യു തെരുവൻകുന്നേൽ തുടങ്ങിയവർ പങ്കെടുത്തു. ഇടവകയിലെ വിശ്വാസികളുടെ ആത്മീയവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ യൂണിറ്റ് സ്ഥാപിച്ചത്.














