മതസ്ഥാപനങ്ങളുടെ മന്ദിരങ്ങളിൽ താമസിക്കുന്നവർക്കു പെൻഷന് അർഹതയില്ല

Date:

മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്നവർക്കു പെൻഷന് അർഹതയില്ലെന്ന് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്നവർക്കു സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലെന്ന് സർക്കാർ ഉത്തരവ്. ഈ വിഭാഗത്തിൽപ്പെട്ടവർ പെൻഷൻ കൈപ്പറ്റുന്നുണ്ടെങ്കിൽ അവരെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ഉത്തരവിൽ പറയുന്നു. മിഷ്ണറിമാർ, മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, വൈദികര്‍, കോൺവന്റുകളിലെ കന്യാസ്തീകൾ, മഠങ്ങളിലെയോ മതസ്ഥാപനങ്ങളിലേയോ അന്തേവാസികൾ എന്നിവർക്കു സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം, മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലല്ലാതെയുള്ള ഭവനങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, പുരോഹിതർ, വൈദികർ എന്നിവർക്കു അവർ സേവനമനുഷ്ഠിക്കുന്ന മതസ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്നതുൾപ്പെടെയുള്ള വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കാത്തപക്ഷം മറ്റു മാനദണ്ഡങ്ങൾ പാലിക്കുന്നുവെങ്കിൽ പെൻഷൻ അനുവദിക്കാം. ഓണറേറിയം കൈപ്പറ്റുന്ന പ്രാദേശിക സർക്കാരുകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, ഓണറേറിയം കൈപ്പറ്റുന്ന വ്യക്തികൾ എന്നിവരിൽ ഓണറേറിയം ഉൾപ്പെടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവർക്ക് മറ്റു മാനദണ്ഡപ്രകാരം അർഹരാണെങ്കിൽ പെൻഷൻ അനുവദിക്കും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ

മഹാരാഷ്ട്രയും ഝാർഖണ്ഡും ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ...

ചേലക്കരയിൽ എൽഡിഎഫ് സേഫാണ്

7598 വോട്ടുകൾക്ക് മുന്നിലാണ് എൽഡിഎഫ്  സ്ഥാനാർത്ഥിയായ യു ആർ പ്രദീപിന് . ...

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ...

വയനാട്ടില്‍ കുതിപ്പ് തുടര്‍ന്ന് പ്രിയങ്ക ഗാന്ധി

വയനാട്ടിൽ പടവെട്ടി പ്രിയങ്കഗാന്ധിയുടെ കുതിപ്പ്.102413വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി. വാർത്തകൾ...