അമ്പാറനിരപ്പേൽ സെൻ്റ്. ജോൺസ് സ്കൂളിൽ ഫിയസ്റ്റ 2023-ഉം പഠനോത്സവവും
അമ്പാറനിരപ്പേൽ: കോവിഡ് 19 കാലഘട്ടത്തിനുശേഷം സ്കൂളുകളിൽ എത്തിയ കുട്ടികൾക്കുണ്ടാവുന്ന പഠന പ്രയാസങ്ങൾ മറികടക്കുന്നതിന് വേണ്ടി സെന്റ് ജോൺസ് എൽ. പി സ്കൂളിൽ ഇംഗ്ലീഷ് കാർണിവൽ “ഫിയസ്റ്റ 2023” യുo 2022- 23 അക്കാദമിക വർഷത്തിലെ കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ പഠനോത്സവവും മാർച്ച് 3 സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു.
പ്രസ്തുത പരിപാടിയിൽ സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് മുണ്ടക്കൽ അധ്യക്ഷനാകുന്നതും തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിജി ജോർജ് ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതും, ശ്രീ ബിൻസ് ജോസഫ് (ബി. പി. സി) മുഖ്യപ്രഭാഷണം നടത്തുന്നതും ആണ്.ചടങ്ങിൽ ബ്ലോക്ക് മെമ്പർ ശ്രീമതി. മേഴ്സി മാത്യു, എജുക്കേഷണൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷെറിൻ ജോസഫ്, വാർഡ് മെമ്പർമാരായ ശ്രീമതി. പ്രിയ ഷിജു, ശ്രീമതി. ഓമന രമേശ് ശ്രീ. സ്കറിയാച്ചൻ, പൊട്ടനാനിയിൽ,പി. ടി. എ പ്രസിഡൻറ് ശ്രീ. ബിനു ജോസഫ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കുന്നതുമാണ്. കിഡ്സ് പാർക്ക്, ഫ്ലവർ ഷോ, സ്റ്റേജ് ഷോ, സ്കിറ്റ്, ആക്ഷൻ സോങ്, ഫാൻസി ഡ്രസ്സ്, കവിതാലാപനം തുടങ്ങിയ നിരവധി പരിപാടികളുമായി കുട്ടികൾ തയ്യാറായിക്കഴിഞ്ഞു. പഠനോത്സവവും ഇംഗ്ലീഷ് കാർണിവലും വേറിട്ട ഒരു അനുഭവം കുട്ടികൾക്ക് നൽകുന്നതാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision