ഏറ്റുമാനൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം 2023- പ്രാദേശിക അവധിയും, ഉത്സവ മേഖലയായം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച്
ഏറ്റുമാനൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം ഏറ്റുമാനൂർ നഗരസഭ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കാൻ സൂചന (1) പ്രകാരം സർക്കാർ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുള്ളതും, ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രവും പരിസര പ്രദേശങ്ങളും 2023 ഫെബ്രുവരി 2 മുതൽ മാർച്ച് 02 വരെയുളള ദിവസങ്ങളിൽ ഉത്സവമേഖലയായി പ്രഖ്യാപിക്കണമെന്നും. ആറാട്ട് ദിവസമായ 02:03 2023ന് പ്രാദേശിക അവധിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ, സൂചന (2) പ്രകാരം അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
ആയതിനാൽ തിരുവിതാംകൂർ കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ട് സെക്ഷൻ 122 പ്രകാരവും ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ 08/07/2009 തീയതിയിലെ 32903/G1/2008/എച്ച് & എഫ് ഡ ഡി നമ്പർ ഉത്തരവ് പ്രകാരവും 2023 ഫെബ്രുവരി 21 മുതൽ മാർച്ച് 02 വരെയുള്ള ദിവസങ്ങളിൽ കോട്ടയം ജില്ലയിലെ ശ്രീമഹാദേവക്ഷേത്രത്തിന്റെ 8 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ചുകൊണ്ടും, ആറാട്ട് ദിവസമായ 2023 മാർച്ച് 2-ാ ം തീയതി വ്യാഴാഴ്ച ഏറ്റുമാനൂർ നഗരസഭ പരിധിയിലെ എല്ലാ സർക്കാർ ആഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചും ഉത്തരവാകുന്നു. ആറാട്ട് ദിവസമായ 2023 2-000 തീയതി മുൻ നിശ്ചയിച്ചപ്രകാരം ഏതെങ്കിലും പൊതുപരിപാടികളോ പൊതുപരീക്ഷയോ നടത്തുവാൻ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ ആയതിന് ഈ അവധി ബാധകമല്ല.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision