ഭ്രൂണഹത്യ അടക്കമുള്ള തിന്മകള്‍ക്ക് എതിരെയുള്ള പ്രതിവിധി പ്രാര്‍ത്ഥനയും ഉപവാസവുമാണെന്ന് സ്പാനിഷ് മെത്രാൻ ദെമെത്രിയോ ഫെർണാഡസ് ഓർമ്മപ്പെടുത്തി
മാഡ്രിഡ് : ഭ്രൂണഹത്യ അടക്കമുള്ള സമൂഹത്തില്‍ അഴിച്ചുവിട്ടപ്പെട്ടിരിക്കുന്ന എല്ലാ പൈശാചിക ശക്തികളെയും പരാജയപ്പെടുത്തുവാന്‍, പ്രാര്‍ത്ഥനയും ഉപവാസവുമാണ് മാര്‍ഗ്ഗമെന്ന് സ്പെയിനിലെ കൊര്‍ഡോബ രൂപതാധ്യക്ഷന്‍ ബിഷപ്പ് ദെമെത്രിയോ ഫെര്‍ണാണ്ടസിന്റെ ഓര്‍മ്മപ്പെടുത്തല്‍. വിശ്വാസികള്‍ക്കായി പുറത്തുവിട്ട പ്രതിവാര കത്തില്‍ പൈശാചികതയെ പ്രതിരോധിക്കാന്‍ യേശു ക്രിസ്തുവിനെ നമ്മള്‍ അനുകരിക്കേണ്ടതുണ്ടെന്ന്‍ സൂചിപ്പിച്ച മെത്രാന്‍, ശരിയായ ദിശയില്‍ സഞ്ചരിക്കുവാനും മനപരിവര്‍ത്തനത്തിനും ആഹ്വാനം ചെയ്തു. നുണ, അക്രമം, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങി എല്ലാതരത്തിലുള്ള തിന്മകളെ എല്ലായിടത്തും കാണുന്നുവെന്നും മോണ്‍. ഫെര്‍ണാണ്ടസ് പറഞ്ഞു.
ഉറങ്ങുന്ന സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തുവാന്‍ പ്രാര്‍ത്ഥനയും ഉപവാസവും ആവശ്യമാണെന്ന് പറഞ്ഞ മെത്രാന്‍, കുരുന്നു ജീവനുകളുടെ സംരക്ഷണത്തിനായുള്ള ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ പ്രചാരണ പരിപാടിയേയും, പാലിയേറ്റീവ് കെയറിന് വേണ്ടിയുള്ള ഇടവകാതല സംരഭങ്ങളെയും തന്റെ കത്തിലൂടെ പിന്തുണച്ചു. ജീവന്റെ സംസ്കാരവും, മരണ സംസ്കാരവും തമ്മിലുള്ള നിര്‍ണ്ണായക യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജീവന്റെ മഹത്വത്തിന് അനുകൂലമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും ആഹ്വാനം ചെയ്തുക്കൊണ്ടുമാണ് മോണ്‍. ഫെര്‍ണാണ്ടസിന്റെ കത്ത് അവസാനിക്കുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision