പാചകമേഖലയിലെ തൊഴിൽ നൈപുണ്യ വികസനത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പാചക പരിശീലനം സംഘടിപ്പിച്ചു.
തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് നിർവ്വഹിച്ചു. കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
പരിശീലന പരിപാടിയുടെ ഭാഗമായി മുളക് ബജ്ജി, കിഴങ്ങ് ബജ്ജി, ബോണ്ട, ടൊമാറ്റൊ സോസ്, മുട്ട മഞ്ചൂരിയൻ തുടങ്ങിയവ ഉണ്ടാക്കാനാണ് പരിശീലനം ലഭ്യമാക്കിയത്. ട്രെയിനർ ലീനാ ബിനു പരിശീലനത്തിന് നേതൃത്വം നൽകി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision