നമ്മുടെ രാജ്യത്ത് ബോണ്ടഡ് ലേബർ ഇപ്പോളും നിലനില്ക്കുന്നുണ്ട് എന്നത് ദുഖകരമായ വാർത്തയാണ് എന്നും ആധുനിക കാലഘട്ടത്തിലെ നവമുതലാളിത്ത ഘടനയിൽ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപെടെ അസംഘടിത തൊഴിലാളികൾ അഭിമുഖീകരിക്കുന്ന നവീനമായ വെല്ലുവിളിയാണ് ഇത് എന്നും തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ. കേരള ലേബർ മൂവ്മെന്റിന്റെ ഡയറക്ടർ ആയി ദീർഘകാലത്തെ സേവനത്തിനു ശേഷം സി.ബി.സി.ഐ. ഓഫീസ് ഫോർ ലേബറിന്റെ സെക്രട്ടറിയായും ദേശീയ തൊഴിലാളി സംഘടനയായ വർക്കേഴ്സ് ഇന്ത്യ ഫെഡറേഷന്റെ ദേശീയ ഡയറക്ടർ ആയും ഡൽഹി ആസ്ഥാനമാക്കിയുള്ള പ്രവർത്തന മേഖലയിലേക്ക് പോകുന്ന ഫാ.ജോർജ് തോമസ് നിരപ്പുകാലായിലിന് അനുമോദനവും കെ.എൽ.എം. – തൃശൂർ ഡയറക്ടറായി നിയമിതനായ ഫാ. പോൾ മാളിയമ്മാവിന് സ്വീകരണവും നല്കിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ ടോണി നീലങ്കാവിൽ.
ബിജു ചിറയത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ഫാ. ജോസ് വള്ളൂരാൻ അനുഗ്രഹ സന്ദേശവും കെ.എൽ.എം. സംസ്ഥാന ഡയറക്ടർ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ അനുമോദന സന്ദേശവും നല്കി. കെ.എൽ.എം. സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, ജനറൽ സെക്രട്ടറി ജോസ് മാത്യൂ ഊക്കൻ, ദേശീയ പ്രസ്ഥാനമായ വർക്കേഴ്സ് ഇന്ത്യ ഫെഡറേഷന്റെ സ്ഥാപക ഡയറക്ടർ ആയ റവ.ഡോ.ജോസ് വട്ടക്കുഴി, കത്തോലിക്ക സഭ പത്രം ചീഫ് എഡിറ്റർ ഫാ. റാഫേൽ ആക്കാമറ്റത്തിൽ, കെ.എൽ.എം. സംസ്ഥാന വനിത ഫോറം പ്രസിഡന്റ് മോളി ജോബി, ഫാ. ജാക്സൺ ചാലക്കൽ, ഫാ.ഷിജോ മാപ്രാണത്തുകാരൻ, ജോയ് മാളിയേക്കൽ, ഷീജൻ ചിറമ്മേൽ, ഷാജു ആന്റണി, ബീന പോൾ, ലോനപ്പൻ വടാശ്ശേരി, കെ.വി. ആന്റോ, ജോസ് മാടാനി, ആൻഡ്രൂസ് ഏനാമ്മാവ്, ജിൻസൻ മുട്ടത്ത്, ആന്റോ പോൾ എന്നിവർ അനുമോദനമറിയിച്ച് സംസാരിച്ചു. ഫാ.ജോർജ് തോമസ് നിരപ്പുകാലായിൽ, ഫാ.പോൾ മാളിയമ്മാവ് എന്നിവർ മറുപടി പ്രസംഗം നടത്തി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision