പാൻ കാർഡ് (Pan Card) ആധാറുമായി (Aadhaar) ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. അതേസമയം പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്ത നികുതിദായകർ പിഴ ഒടുക്കേണ്ടിവരും. ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയുമാണ് പിഴ ശിക്ഷ. പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട (PAN-Aadhaar Linking) അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത് ഒരു വർഷം കൂടി നീട്ടിനൽകിയത്. 2023 മാർച്ച് 31 വരെയാണ് പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 മാർച്ച് 31നുള്ളിൽ ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിന്നീട് അവ ഉപയോഗിക്കാനാകില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതോടെ ആദായനികുതി റിട്ടേൺ ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യാനാകില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2023 മാർച്ച് 31 ന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ നമ്പറുകൾ നിർജ്ജീവമാക്കുമെന്ന് CBDT അറിയിച്ചു.
പാൻ കാർഡ് (Pan Card) ആധാറുമായി (Aadhaar) ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി
Date: