മാനന്തവാടി: അസൂയ പിശാചിന്റെ അടിസ്ഥാന സ്വഭാവമാണെന്നും ഇത് മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ പൈശാചിക ശക്തിയാണെന്നും പ്രമുഖ വചനപ്രഘോഷകന് ഫാ. ഡൊമിനിക്ക് വാളന്മനാല്. മാനന്തവാടി രൂപത സുവർണ ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ‘കൃപാഭിഷേകം’ ബൈബിൾ കൺവെൻഷനില്‍ ഇന്നലെ വചനപ്രഘോഷണം നടത്തുകയായിരിന്നു അദ്ദേഹം. അസൂയ, സ്വാര്‍ത്ഥമോഹം എവിടെ ഉണ്ടാകുന്നുവോ അവിടെ പ്രശ്നങ്ങള്‍ ഉടലെടുക്കുകയാണ്. നാം ചെറുതായി പോകുന്നുവെന്ന തോന്നലില്‍ നിന്നാണ് അസൂയയുടെ വിത്തുകള്‍ പിശാച് വിതയ്ക്കുന്നത്. പിശാചിന്‍െറ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്റെ പക്ഷക്കാര്‍ അതനുഭവിക്കുന്നു (ജ്ഞാനം 2:24) എന്ന് വചനത്തില്‍ വ്യക്തമായി പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision