ബാങ്കോക്ക്: സംസാരിക്കുന്നതിനു പകരം ശ്രവിക്കുന്ന സഭയാകാനുള്ള ശ്രമമാണ് സിനഡ് നടത്തുന്നതെന്ന് സിനഡ് സെക്രട്ടറി കർദിനാൾ മാരിയോ ഗ്രെച്ച് പ്രസ്താവിച്ചു.
സംസാരിക്കാൻ ശേഷിയില്ലാത്തവരുടെയും സ്വരം കേൾപ്പിക്കാൻ പാടുപെടുന്നവരുടെയും സ്വരം കേൾക്കാൻ സഭ തയാറാകണം. മിശിഹായുടെ പ്രവാചക ദൗത്യത്തിൽ പങ്കുചേരാൻ സഭയുടെ പങ്കാളിത്ത സ്വഭാവം ഉതകും. എല്ലാവരെയും കേൾക്കുന്നതുപോലെ പ്രധാനമാണ് ഉത്ഥാനം ചെയ്ത കർത്താവിൻറെ സ്വരം കേൾക്കുന്നതും. ആ സ്വരം കേൾക്കാൻ സിനഡിലുള്ള സകലരും പ്രാപ്തരാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ബാങ്കോക്കിൽ നടക്കുന്ന സാർവത്രികസഭാ സിനഡിൻറെ കോണ്ടിനെന്റൽ ജനറൽ അസംബ്ലിയിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു കർദിനാൾ.
സമ്മേളനത്തിനു പ്രാരംഭമായി നടന്ന വിശുദ്ധ കുർബാനയിൽ ടോക്കിയോ ആർച്ച്ബിഷപ് തർസീസിയോ ഇസാവോ കിക്കുച്ചി എസിഡി മുഖ്യകാർമികത്വം വഹിച്ചു. ലോകത്തിനു പ്രത്യാശ നല്കാനുള്ള വലിയ ദൗത്യം സഭയ്ക്കുണ്ടെന്നു പറഞ്ഞ അദ്ദേഹം സഭ നിരാശയും സന്താപവുമല്ല വിതയ്ക്കേണ്ടതെന്ന് ഓർമിപ്പിച്ചു. അസംബ്ലിയുടെ ഭാഗമായ ഗ്രൂപ്പ് ചർച്ചകളാണ് ഇന്നലെ നടന്നത്. അസംബ്ലി നാളെ സമാപിക്കും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision