പുഴയെ അറിയാനും നദി തീരം സംരക്ഷിക്കപ്പെടേണ്ട അനിവാര്യത സമൂഹത്തെ ബോധ്യപ്പെടുത്താനും ജലസ്രോതസുകളുടെ സുരക്ഷിതത്വവും പൊതുജനാരോഗ്യവും ഉറപ്പുവരുത്താനും ലക്ഷ്യം വെച്ചു തലപ്പലം ഗ്രാമ പഞ്ചായത്ത്. മീനച്ചിൽ ആറ്റുതീരത്ത് ഇന്നു മുതൽ 28 വരെ തീയതികളിൽ ജല ടൂറിസം മേള നടത്തപ്പെടുന്നു.
പഴയകാലത്ത് എല്ലാ മഹാസമ്മേളനങ്ങൾക്കും സാംസ്‌കാരിക പരിപാടികൾക്കും വേദിയായിരുന്ന നദിതടങ്ങളെ മാലിന്യക്കൂമ്പാരങ്ങളാക്കുന്ന സാഹചര്യങ്ങൾക്ക് അറുതി വരുത്തി തനതായ സാംസ്‌കാരിക മഹത്വം വിളംബരം ചെയ്യുന്ന വിധത്തിൽ പുന:സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ജല ടൂറിസം മേള മീനച്ചിലാറിന്റെ തീരത്തു സംഘടിപ്പിക്കുന്നത്. മേളയോടനുബന്ധിച്ചു വൈവിധ്യമാർന്ന പ്രദർശനങ്ങളടക്കം നടക്കും.
കലാ-സാംസ്‌കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ, ഭക്ഷ്യ രുചിമേള, വിവിധ കൊമേഴ് സ്യൽ സ്റ്റാളുകൾ എന്നിവ കൂടാതെ മേളയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഏറെ ആവേശവും കൗതുകവും നിറയ്ക്കുന്ന കുട്ടവഞ്ചി സവാരി, ബോട്ടിങ് സവാരി, വള്ളംകളി തുടങ്ങിയ സൗകര്യങ്ങളും മീനച്ചിലാറ്റിൽ ഒരുക്കിയിട്ടുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision