അമ്പരപ്പിച്ച് ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ ട്രെയിലര്‍

spot_img

Date:

അമ്പരപ്പിച്ച് ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ ട്രെയിലര്‍: ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ആത്മീയ പോരാട്ടം ഏപ്രില്‍ 14ന് തീയേറ്ററുകളിലേക്ക്

ടെക്സാസ്: വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനും, ‘ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്’ന്റെ സ്ഥാപകനുമായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള സിനിമ ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ സിനിമയുടെ ട്രെയിലര്‍ പുറത്ത്. തന്റെ പൗരോഹിത്യ കാലത്ത് പതിനായിരകണക്കിന് ഭൂതോച്ചാടനങ്ങള്‍ നടത്തിയിട്ടുള്ള ഇറ്റാലിയന്‍ വൈദികനായ ഫാ. അമോര്‍ത്തിന്റെ ആത്മീയ പോരാട്ടം കേന്ദ്രമാക്കിയുള്ള സിനിമ സോണി എന്റർടെയ്മെന്റ് ആണ് പുറത്തിറക്കുന്നത്.

Watch : https://youtu.be/YJXqvnT_rsk

കഴിഞ്ഞ ദിവസം ഔദ്യോഗിക ചാനലിലൂടെ പുറത്തിറക്കിയ ട്രെയിലര്‍ മണിക്കൂറുകള്‍ക്കകം അന്‍പത്തിനാല് ലക്ഷം പ്രേക്ഷകരാണ് യൂട്യൂബില്‍ കണ്ടത്. സോണിയുടെ വിവിധ രാജ്യങ്ങളിലെ യൂട്യൂബ് ചാനലുകളിലൂടെയും ഇതേ ട്രെയിലര്‍ പങ്കുവെച്ചിട്ടുണ്ട്. ഇതും ലക്ഷങ്ങളാണ് കണ്ടിരിക്കുന്നത്. നാസി സോംബി സിനിമയായ ‘ഓവര്‍ലോഡ്’, സില്‍വസ്റ്റര്‍ സ്റ്റാലോണിന്റെ ‘സമരിറ്റന്‍’ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ജൂലിയസ് അവേരിയാണ് ദി പോപ്സ് എക്സോര്‍സിസ്റ്റിന്റെ സംവിധായകന്‍. സുപ്രസിദ്ധ നടനായ റസ്സല്‍ ക്രോയാണ് ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ വേഷം കൈക്കാര്യം ചെയ്തിരിക്കുന്നത്.

രണ്ടര മിനിറ്റ് ദൈര്‍ഖ്യമുള്ള ട്രെയിലറില്‍ പൈശാചിക തിന്മകളുടെ സ്വാധീനവും രീതികളും അവയ്ക്കെതിരെയുള്ള ഫാ. അമോർത്തിന്റെ ആത്മീയ പോരാട്ടവും ഭയപ്പെടുത്തുന്ന രീതിയിലാണ് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്. “നിനക്ക് എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്റെ ബോസിനോട് സംസാരിക്കൂ…പോപ്പിനോട്” എന്ന മനോഹരമായ വാക്കുകളാണ് ട്രെയിലറിന്റെ ഏറ്റവും വലിയ ആകര്‍ഷണം. റസ്സല്‍ ക്രോവിന്റെ സ്വതസിദ്ധമായ ശൈലി ഈ ഡയലോഗിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നുണ്ട്. സോണി പുറത്തുവിട്ട സിനിമയുടെ ആകര്‍ഷകമായ പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related