വാഗമൺ കുരിശുമലയിലേക്ക് കുരിശിന്റെ വഴി

Date:

വാഗമൺ : പുരാതനവും പ്രകൃതിരമണിയവും ചരിത്ര പ്രസിദ്ധവുമായ വാഗമൺ കുരിശുമലയിലെ കുരിശുമല കയറ്റവും പുതുഞായർ തിരുനാളും 24 മുതൽ ഏപ്രിൽ 23 വരെ തീയതികളിൽ ആഘോഷിക്കും. നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും കല്ലില്ലാകവലയിൽ നിന്നും കുരിശുമലയിലേക്ക് കുരിശിന്റെ വഴിയും തുടർന്ന് മലമുകളിൽ വിശുദ്ധ കുർബാനയും നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും.

നോമ്പിലെ ആദ്യ വെള്ളിയായ ഇന്ന് രാവിലെ കല്ലില്ലാക്കവലയിൽനിന്നും ആരംഭിക്കുന്ന സ്ലീവാ പാതയ്ക്ക്‌ പെരിങ്ങുളം , ശാന്തിഗിരി ഇടവകകൾ നേതൃത്വം നൽകും. 10ന് മലമുകളിൽ ഫാ. മാത്യു പാറത്തൊട്ടി വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. തുടർന്നുള്ള വെള്ളിയാഴ്ചകളിൽ വിവിധ ഇടവകകൾ കുരിശിന്റെ വഴിക്കു നേതൃത്വം നൽകും. നാല്പതാം വെള്ളിയാഴ്ച ആഘോഷമായ കുരിശിന്റെ വഴിക്കു ശേഷം മാർ ജേക്കബ് മുരിക്കൻ മലമുകളിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും.

ദുഃഖവെള്ളി രാവിലെ 6.30നു നേർച്ചക്കഞ്ഞി വിതരണം ആരംഭിക്കും. 7.30ന് ദുഃഖവെള്ളി തിരുക്കർമ്മങ്ങൾ കല്ലില്ലാകവല സെന്റ് തോമസ് പള്ളിയിൽ, ഒമ്പതിന് കല്ലില്ലാകവലയിൽ നിന്ന് സ്ലീവാ പാത,10.30ന് പീഡാനുഭവ സന്ദേശം, സമാപന ശുശ്രുഷയ്ക്ക് മലമുകളിൽ പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ മുഖ്യകാർമികത്വം വഹിക്കും. ഏപ്രിൽ 14ന് വൈകുന്നേരം 5.30ന് പുതുഞായർ തിരുനാൾ കോടിയേറും. ഏപ്രിൽ 23ന് ഏട്ടാമിടത്തോടെ സമാപിക്കും.

വൈദികരുടെ നേതൃത്വത്തിൽ വരുന്ന തീർഥാടക സംഘങ്ങൾക്കു മലമുകളിൽ വിശുദ്ധ കുർബാനയർപ്പിക്കാൻ സൗകര്യമുണ്ട്. മലയടിവാരത്തിൽ എല്ലാവിധ വാഹനങ്ങൾക്കും വിപുലമായ പാർക്കിംഗുമുണ്ട്.

ഇവിടുത്തെ ലഘുഭക്ഷണ ശാലയിൽ നിന്നും മിതമായ നിരക്കിൽ ഭക്ഷണവും തീർഥാടകർക്കു ലഭിക്കും. നാൽപതാം വെള്ളി മുതൽ ഈസ്റ്റർ ദിനം വരെ രാത്രി മല കയറുന്നതിനു ലൈറ്റ് സൗകര്യം ഏർപ്പെടുത്തും. രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് മലകയറുന്നതിനുള്ള സൗകര്യമെന്ന് വാഗമൺ പള്ളി വികാരി ഫാ. ആന്റണി വാഴയിൽ അറിയിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“സ്വിറ്റ്സർലൻഡില്‍ എഐ കുമ്പസാരക്കൂട്” എന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു

സ്വിറ്റ്സർലൻഡിലെ ലുസേണിൽ സെന്റ് പീറ്റേഴ്‌സ് കത്തോലിക്ക ദേവാലയത്തില്‍ വൈദികര്‍ക്ക് പകരം എഐ...

ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(ഡി.എ.ടി.എ.)കോട്ടയം ജില്ലാസമ്മേളനം

ഏറ്റുമാനൂര്‍: ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(ഡി.എ.ടി.എ.)കോട്ടയം ജില്ലാസമ്മേളനം ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്...

രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്

പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍....

മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം അംഗനവാടി ടീച്ചര്‍ മറച്ചുവച്ചതായി ആക്ഷേപം

തിരുവനന്തപുരം മാറനല്ലൂരില്‍ അംഗനവാടിയില്‍ മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചര്‍...