പ്രഭാത വാർത്തകൾ

Date:


2023 | ഫെബ്രുവരി 24 | വെള്ളി | 1198 | കുംഭം 12 |

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em

വാർത്തകൾ

ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാൻ സ​ർ​ക്കാ​ർ. വെള്ളിയാഴ്ച മു​ത​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യും.
2022 ഡി​സം​ബ​ർ മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​നാ​ണ് വെള്ളിയാഴ്ച മു​ത​ൽ ന​ൽ​കു​ക. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ഷ്യ​ത്തി​ൽ നി​ന്ന് ല​ഭ്യ​മാ​യ വാ​യ്പ ഉ​പ​യോ​ഗി​ച്ചാ​ണ് പെ​ൻ​ഷ​ൻ വി​ത​ര​ണം.

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് രവീന്ദ്രന് ഇഡി സമൻസ് അയച്ചു. സി എം രവീന്ദ്രനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്ന ആരോപണം ശക്തമായിരിക്കെയാണ്എൻഫോഴ്‌സ്‌മെന്റിന്റെ നടപടി.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്നും ഗവർണർ ആരോപിച്ചു. രാജ്ഭവനിൽ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപാണ് അദ്ദേഹത്തിന്റെ പരാമർശം.

മണിമലയിൽ വീടിനു തീ പിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. രക്ഷപ്പെടാൻ മുകൾനിലയിൽനിന്ന് ചാടിയ മകൻ വീനീഷിനെയും (30) താഴത്തെ നിലയിലുണ്ടായിരുന്ന സെൽവരാജനെയും (76) പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 12.30നാണ് അപകടം. മുകൾനിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും 2 മക്കളും രക്ഷപ്പെട്ടു. ഹോളി മാഗി ഫൊറോന പള്ളിക്കു പിന്നിലാണ് അപകടം നടന്ന വീട്. 

സംസ്ഥാന യുവജന കമ്മിഷൻ അംഗങ്ങളുടെയും ജീവനക്കാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാർ 18 ലക്ഷം രൂപ അനുവദിച്ചു. അതേസമയം, കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല. 
 
ഇ​ന്ത്യ​ൻ വം​ശ​ജ​നും മാ​സ്റ്റ​ർ​കാ​ർ​ഡി​ന്‍റെ മു​ൻ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ അ​ജ​യ് ബം​ഗ​യെ ലോ​ക ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്ത് അ​മേ​രി​ക്ക. ‌പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. നി​ല​വി​ലെ ലോ​ക ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഡേ​വി​ഡ് മാ​ൽ​പാ​സ് സ്ഥാ​നം ഒ​ഴി​യു​ന്നു​വെ​ന്ന് അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​ഖ്യാ​പ​നം

വൈദ്യുതി വിച്ഛേദിക്കുമെന്ന പേരില്‍ ബാങ്ക് വിവരങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തുന്നവരെ കരുതിയിരിക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നേരത്തേ ഇത്തരം പരാതികള്‍ വ്യാപകമായിരുന്നെങ്കിലും പിന്നീട് കുറഞ്ഞു. വീണ്ടും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

പു​​​തി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യെ ക​​​ണ്ടെ​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ഞ്ച് എ​​​ഡി​​​ജി​​​പി​​​മാ​​​രു​​​ടെ പ​​​ട്ടി​​​ക കേ​​​ന്ദ്ര​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പു ത​​​യാ​​​റാ​​​ക്കി. ക്രൈം​​​ബ്രാ​​​ഞ്ച് മേ​​​ധാ​​​വി ഡോ. ​​​ഷേ​​​ക് ദ​​​ർ​​​ബേ​​​ഷ് സാ​​​ഹി​​​ബ്, പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ എ​​​ഡി​​​ജി​​​പി കെ.​​​പ​​​ത്മ​​​കു​​​മാ​​​ർ, സം​​​സ്ഥാ​​​ന ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മേ​​​ധാ​​​വി ടി.​​​കെ. വി​​​നോ​​​ദ് കു​​​മാ​​​ർ, ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സി​​​എം​​​ഡി യോ​​​ഗേ​​​ഷ് ഗു​​​പ്ത, സ​​​പ്ലൈ​​​കോ എം​​​ഡി സ​​​ഞ്ജീ​​​വ്കു​​​മാ​​​ർ പ​​​ട്ജോ​​​ഷി എ​​​ന്നി​​​വ​​​രാ​​​ണു പ​​​ട്ടി​​​ക​​​യി​​​ൽ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
 
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാനായി സയ്യിദ് അഖ്തർ മിർസ. അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് അദ്ദേഹത്തിന്റെ നിയമനം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി മുൻപ് അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേർന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ പരക്കെ അംഗീകരിച്ചിട്ടുള്ള ബീച്ചുകളിൽ പേരുകേട്ട താണ് തലസ്ഥാന നഗരിയിലെ കോവളം ബീച്ച്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് ബീച്ചുകളുള്ള കോവളം ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമാണ്.

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിന് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധം താന്‍ പൂര്‍ണ്ണമായും പരിശോധിച്ചു ബോധ്യപ്പെട്ടതാണെന്ന് ചിന്താ ജെറോമിന്റെ ഗൈഡ് കൂടിയായ മുന്‍ പിവിസി ഡോ:പി.പി.അജയകുമാര്‍. കേരള വിസിക്കാണ് അജയകുമാര്‍ ഇത്തരത്തില്‍ വിശദീകരണം നല്‍കിയത്.

ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ആകാശ് തില്ലങ്കേരിയെ പണ്ടേ പാര്‍ട്ടി പുറത്താക്കിയതാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. നല്ല വിളയ്‌ക്കൊപ്പം  കളയുണ്ടാകുമെന്ന് പാര്‍ട്ടി കാണുന്നു. ഈ കളയെല്ലാം പാര്‍ട്ടി പറിച്ചു കളയും. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കുമെന്നും ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തന്നെ ഈ ശുദ്ധീകരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകം ഒന്നിലധികം പ്രതിസന്ധികൾ നേരിടുമ്പോഴും വലിയ പ്രശ്‌നങ്ങൾ ഒറ്റയടിക്ക് പരിഹരിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സഹ ചെയർമാനുമായ ബിൽ ഗേറ്റ്‌സ്. ഏത് വലിയ പ്രതിസന്ധികളെയും നേരിടാൻ തങ്ങൾക്കാകുമെന്ന് ഇന്ത്യ തെളിയിച്ചതാണെന്നും അദ്ദേഹം തന്റെ ‘ഗേറ്റ്‌സ് നോട്ട്‌സ്’ എന്ന ബ്ലോഗിൽ പറഞ്ഞു.
 
കല്യണം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാനില്ലാത്തതിനെ തുടര്‍ന്ന് ഒരു സംഘം കര്‍ഷക യുവാക്കള്‍ പദയാത്ര നടത്തി. കര്‍ണാടകയിലാണ് സംഭവം. ‘എഞ്ചിനീയര്‍മാര്‍ക്ക് കല്യാണം കഴിക്കാം, ഡോക്ടര്‍മാര്‍ക്ക് കല്യാണം കഴിക്കാം, ഞങ്ങള്‍ക്ക് മാത്രം കല്യാണം കഴിക്കാന്‍ പെണ്‍കുട്ടികളില്ല’ – ഈ പരാതിയുമായിട്ടാണ് കര്‍ണാടകയിലെ യുവ കര്‍ഷകരുടെ പദയാത്ര. വധുവിനെ കിട്ടാനുള്ള നേര്‍ച്ചയുമായി ഇവര്‍ ചാമരാജ് നഗറിലുള്ള വനക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തിയത്.

ഹൈദരാബാദ് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. സുഡാനിൽ നിന്നെത്തിയ 23 യാത്രക്കാരിൽ നിന്നായി 14.09 കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്. സുഡാനിൽ നിന്ന് ഷാർജ വഴിയാണ് ഇവർ ഹൈദരാബാദിലെത്തിയത്. ഷൂസിനുള്ളിലെ ചെറു അറകളിലും വസ്ത്രങ്ങൾക്കിടയിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.
 
11 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 27 വര്‍ഷം തടവും 87,500 രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേരി പോക്‌സോ അതിവേഗകോടതിയാണ് ശിക്ഷ വിധിച്ചത്. പുളിക്കൽ കൊടികുത്തിപ്പറമ്പ് സ്വദേശി അസ്കറലിയെയാണ് (26) ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്.

വി​വാ​ഹാ​ഭ്യ​ർ​ത്ഥന നി​ര​സി​ച്ച പെ​ൺ​കു​ട്ടി​യെ കൊ​ല്ലാ​ൻ ശ്ര​മം. പ്ര​തി​യാ​യ ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി ഷാ​ജ​ഹാ​നെ പൊലീ​സ് പി​ടി​കൂ​ടി. നി​യ​മ വി​ദ്യാ​ർ​ത്ഥി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ തൊ​ടു​പു​ഴ​യി​ലാ​ണ് സം​ഭ​വം നടന്നത്. 

പ്രമുഖ ജ്വല്ലറി ഉടമയായ ജോയ് ആലുക്കാസിന്റെ വീട്ടിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഹവാല ഇടപാടിനെക്കുറിച്ചു സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന്, ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ പ്ര​തിയെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ​നി​ന്ന്​ പൊ​ലീ​സ്​ അറസ്റ്റ് ചെയ്തു. ക്ലാ​പ്പ​ന അ​പ്പ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സൂ​ഫി​യാ​നാ​ണ് അറസ്റ്റിലായത്. ഓ​ച്ചി​റ പൊ​ലീ​സാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇ​ന്ത്യ​ൻ സേ​ന​യു​ടെ ത​ന്ത്ര​പ്ര​ധാ​ന​വി​വ​ര​ങ്ങ​ൾ പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യ്ക്കു ചോ​ർ​ത്തി ന​ൽ​കി​യെ​ന്ന കു​റ്റ​ത്തി​ന് മൂ​ന്ന് പാ​ക് പൗ​ര​ന്മാ​രെ രാ​ജ​സ്ഥാ​ൻ കോ​ട​തി ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നു ശി​ക്ഷി​ച്ചു. ന​ന്ദ്‌​ലാ​ൽ, ഗോ​രി ശ​ങ്ക​ർ, പ്രേം​ച​ന്ദ് എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​തെ​ന്ന് രാ​ജ​സ്ഥാ​ൻ എ​ഡി​ജി​പി എ​സ്. സെ​ൻ​ഗാ​തി​ർ അ​റി​യി​ച്ചു.

കാ​സ​ർ​ഗോ​ഡ് ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പൂ​ട്ടി​യി​ട്ടെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന പ്രി​ൻ​സി​പ്പ​ൽ ര​മ​യെ നീ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ർ. ബി​ന്ദു. കോ​ള​ജി​ലെ ഫി​ൽ​ട്ട​റി​ൽ​നി​ന്നു ക​ല​ങ്ങി​യ കു​ടി​വെ​ള്ളം വ​രു​ന്ന​ത് സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പ​രാ​തി പ​റ​യാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ പ്രി​ൻ​സി​പ്പ​ൽ പൂ​ട്ടി​യി​ട്ടെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്.
 
ഭൂകമ്പത്തിനു ഇരയായി അതികഠിനമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന തുര്‍ക്കിയിലെ ഏഴായിരത്തിലധികം പേരെ സഹായിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന്‍ അനാറ്റോളിയിലെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് പാവ്ലോ ബിസെറ്റി. ഇക്കഴിഞ്ഞ ഫെബ്രുവരി 21-ന് എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തിലാണ് 15 ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷണം, അഭയം ഉള്‍പ്പെടെയുള്ള അനേകം കാര്യങ്ങള്‍ ആയിരങ്ങള്‍ക്ക് ചെയ്തു കൊടുക്കാന്‍ കഴിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തിയത്

തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ ഫിലിപ്പീന്‍സിലെ കത്തോലിക്ക വിശ്വാസികളില്‍ 10 പേരില്‍ 7 പേരും ദിവസവും ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും പ്രാര്‍ത്ഥിക്കുന്നവരാണെന്ന് പഠനഫലം. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ‘സോഷ്യല്‍ വെതര്‍ സ്റ്റേഷന്‍സ്’ എന്ന സ്വകാര്യ സ്ഥാപനം നടത്തിയ സര്‍വ്വേയില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്തെമ്പാടും നിന്നുള്ള 1,200 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. “നിങ്ങള്‍ എത്ര തവണ പ്രാര്‍ത്ഥിക്കും?” എന്നായിരുന്നു സര്‍വ്വേയില്‍ പങ്കെടുത്തവരോടുള്ള ചോദ്യം. സര്‍വ്വേയില്‍ പങ്കെടുത്ത 35%വും തങ്ങള്‍ ദിവസത്തില്‍ പലപ്രാവശ്യം പ്രാര്‍ത്ഥിക്കുമെന്ന്‍ പറഞ്ഞപ്പോള്‍, 34% തങ്ങള്‍ ദിവസത്തില്‍ ഒരു തവണ പ്രാര്‍ത്ഥിക്കുമെന്നു വെളിപ്പെടുത്തി.
 
യുക്രൈനിലേക്കുള്ള റഷ്യന്‍ കടന്നു കയറ്റം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ അധിനിവേശത്തിന്റെ ഫലമായി രാജ്യത്തെ ദേവാലയങ്ങള്‍ ഉള്‍പ്പെടെ ഭൂരിഭാഗം മത-സാംസ്കാരിക കേന്ദ്രങ്ങളും പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഏറ്റവും ചുരുങ്ങിയത് 494 മതസംസ്കാരിക കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ, കൊള്ളയടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം

തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിച്ച് ശ്രദ്ധ നേടിയ പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാല്‍ബെര്‍ഗിന്റെ പുതിയ അഭിമുഖം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും സുപ്രധാനമായത് ക്രൈസ്തവ വിശ്വാസമാണെന്നു എൻബിസി ചാനലിന്റെ ‘ടുഡേ’ എന്ന പരിപാടിയില്‍ അദ്ദേഹം പ്രഖ്യാപനം നടത്തി. നെറ്റിയിൽ ചാരം പൂശിയാണ് വിഭൂതി തിരുനാൾ ദിനത്തില്‍ ചാനല്‍ സ്റ്റുഡിയോയിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്. ഹോളിവുഡിൽ വിശ്വാസം എന്നത് വലിയ ജനപ്രീതിയുള്ള കാര്യമല്ലായെന്നും എന്നാല്‍ തന്റെ വിശ്വാസത്തെ തള്ളിപ്പറയാൻ താന്‍ ഒരുക്കമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തിന് കീഴില്‍ ദേശവ്യാപകമായി ക്രൈസ്തവര്‍ നേരിടുന്ന വിവിധങ്ങളായ മതപീഡനങ്ങളെ കുറിച്ച് വിവരിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ചൈന എയിഡ്’ ഫെബ്രുവരി 14-ന് പുറത്തുവിട്ട 63 പേജുകളുള്ള ‘2022-ലെ വാര്‍ഷിക മതപീഡന റിപ്പോര്‍ട്ട്’ലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.സി.പി) ക്രൈസ്തവര്‍ക്കും, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കുമെതിരെയുള്ള തങ്ങളുടെ അടിച്ചമര്‍ത്തല്‍ ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്. ഒരു തീർത്ഥാടകനെ...

“സഭാജീവിതത്തിൽനിന്നും അശ്രദ്ധമായി പിൻവലിയുകയും യാഥാർത്ഥ്യത്തിൻ്റെ പാർശ്വങ്ങളിൽ ഒതുങ്ങുകയും ചെയ്യുന്ന ഉദാസീനമായ ഒരു സഭ അന്ധമായി തുടരും”

ഇന്നത്തെ സ്ത്രീപുരുഷന്മാർ ഉന്നയിക്കുന്ന ചോദ്യങ്ങൾ, കാലത്തിൻ്റെ വെല്ലുവിളികൾ, സുവിശേഷവത്കരണ ത്തിന്റെ അടിയന്തര...

രാജസ്ഥാനിലെ പോളിങ് ബൂത്തിൽ സ്ഥാനാർത്ഥി എസ്ഡിഎമ്മിനെ മർദ്ദിച്ച സംഭവംത്തിൽ 60 പേർ അറസ്റ്റിൽ

രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ദിയോലി-ഉനിയാര അസംബ്ലി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ്...

മികച്ച എന്‍.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം പാലാ അല്‍ഫോന്‍സ കോളജിന്

ഡയമണ്ട് ജൂബിലി വർഷത്തിൽ പാലാ അൽഫോൻസാ കോളേജിന് ചരിത്ര നേട്ടം.എംജി സര്‍വകലാശാലയിലെ...