കോട്ടയം യു.ജി.സി യുടെ 4- ഘട്ട നാക് അക്രഡിറ്റേഷനിൽ കോട്ടയം ബി.സി.എം കോളേജ് 3.46എന്ന ഉന്നതമായ സ്കോറോടുകൂടി “A+’ ഗ്രേഡ് നേടി. നാക് അക്രഡിറ്റേഷനിൽ കോട്ടയം ജില്ലയിലെ വനിതാ കലാലയങ്ങളിൽ ഏറ്റവും മികച്ച ഗ്രേഡ് ഇപ്പോൾ ബി.സി.എം കോളേജിനാണുള്ളത്. ജില്ലയിലെ എയ്ഡഡ് കോളേജുകളിൽ 3 ാ ം സ്ഥാനവും ബി.സി.എം കോളേജിനാണ്.
പാഠ്യപദ്ധതി, പഠനപ്രവർത്തനങ്ങൾ, സാമൂഹ്യസേവന പ്രവർത്തനങ്ങൾ, ഭൌതികസംവിധാനങ്ങൾ, ഭരണസംവിധാനം, അധ്യാപകവിദ്യാർത്ഥി ബന്ധങ്ങൾ തുടങ്ങി വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് കോളേജിന് ഗ്രേഡ് നൽകുന്നത്. ഒന്നാം ഘട്ടം മുതൽ 4 ഘട്ടം വരെ ക്രമമായ മുന്നേറ്റത്തിലൂടെയാണ് അക്ഷര നഗരിയുടെ അഭിമാനമായി വളരാൻ ഈ കലാലയത്തിനു കഴിഞ്ഞത്. മാനേജ്മെൻറും അധ്യാപക-അനധ്യാപകരും വിദ്യാർത്ഥികളും പൂർവാധ്യാപകരും അഭ്യുദയകാംക്ഷികളും ഉൾക്കൊള്ളുന്ന ബി.സി.എം കുടുംബകൂട്ടായ്മയുടെ ഫലമാണ് ഈ വിജയം.
കോളേജിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളെയും അത്യാധുനിക സൌകര്യങ്ങളുള്ള സെൻട്രൽ ലൈബ്രറി, എഡ്യൂക്കേഷണൽ തിയേറ്റർ, ആംഫി തിയേറ്റർ, റെക്കോർഡിംഗ് സ്ററുഡിയോ (ഓഡിയോ & വീഡിയോ) സെമിനാർ ഹാളുകൾ, കോൺഫറൻസ് ഹാളുകൾ തുടങ്ങിയ ഭൌതിക സംവിധാനങ്ങളെയും നാക് പിയർ ടീം പ്രത്യേകം അഭിനന്ദിച്ചു. ആസ്സാമിലെ മാധവ് ദേബ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ദിബാകർ ചന്ദ്ര ദേഖ, കർണ്ണാടക തുങ്കൂർ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. നൂർ അഫ്സ, മുംബൈയിലെ എൽ.ജെ.എൻ.ജെ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. സ്മൃതി ഭോസ് ലെ എന്നിവരായിരുന്നു നാക് പിയർ ടീം അംഗങ്ങൾ.
വിലയിരുത്തൽ പ്രക്രിയയ്ക്ക് കോളേജ് മാനേജർ ഫാ. അലക്സ് ആക്കപ്പറമ്പിൽ, അതിരൂപതാ കോളേജ് വിദ്യാഭ്യാസകാര്യ സെക്രട്ടറിയും കോളേജ് ബർസാറുമായ ഫാ. ഫിൽമോൻ കളത്ര, പ്രിൻസിപ്പാൾ ഡോ. സ്റ്റിഫി തോമസ്, അക്കാദമിക് ഡയറക്ടർ ഡോ.ടി.എം ജോസഫ് തെക്കുംപെരുമാലിൽ, ഐ.ക്യു.എ.സി കോർഡിനേറ്റർ പ്രിയ തോമസ്, വൈസ് പ്രിൻസിപ്പാൾ ഡോ. അന്നു തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision