ദാദ സാഹിബ് ഫാൽക്കേ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച വില്ലനുള്ള പുരസ്കാരം നേടി ദുൽഖർ സൽമാൻ. ആർ ബാലകി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ചുപ്പിലെ പ്രകടനത്തിനാണ് ദുൽഖറിന് പുരസ്കാരം.

ആർ ബൽകി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചുപ്പ് സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒന്നാണ്. സണ്ണി ഡിയോൾ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിൽ അഭിനയിച്ചത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ചിത്രം ഏറ്റുവാങ്ങിയിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision













