വിശ്വാസത്തിന്റെ ബന്ധം സമൂഹ നന്മയായി ഫലമണിയണം: മാർ ജോസ് പുളിക്കൽ

Date:

കാഞ്ഞിരപ്പള്ളി: വിശ്വാസത്തിന്റെ ബന്ധമാണ് പാസ്റ്ററൽ കൗൺസിലിന്റെ അടിസ്ഥാനം. ഈ ബന്ധത്തിലടിയുറച്ച കൂട്ടായ്മ സമൂഹനന്മയ്ക്ക് കാരണമാകുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. അമൽ ജ്യോതി കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന രൂപതയുടെ 12-ാം പാസ്റ്ററൽ കൗൺസിൽ ദ്വിദിനസമ്മേളനത്തിൽ സമാപനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

രൂപതയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പ്രവർത്തനപരിപാടികളും പദ്ധതികളും സമ്മേളനത്തിൽ അവതരിപ്പിച്ചു. വിവിധ കമ്മീഷനുകളുടെ ചെയർമാന്മാരും സെക്രട്ടറിമാരുമായി യഥാക്രമം ഫാ.തോമസ് കുന്നത്തുപുരയിടം, ഫാ.സെബാസ്റ്റ്യൻ പെരുനിലം, ഫാ.ഡോമിനിക് അലയൂപ്പറമ്പിൽ, ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, ഫാ.ജോൺ മതിയത്ത്, ഫാ. കുര്യാക്കോസ് വടക്കേടത്ത്, ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഫാ. ഫിലിപ്പ് തടത്തിൽ, ബേബി കണ്ടത്തിൽ, ഡോ.ജോസ് കല്ലറയ്ക്കൽ, സിജോ പുത്തനങ്ങാടി, വി.ജെ.തോമസ് വെള്ളാപ്പള്ളി, റെജി ജോസഫ് പുല്ലുതുരുത്തിയിൽ, കെ.സി.എബ്രാഹം കുമ്പുക്കൽ, ഡോ.സാജു കൊച്ചുവീട്ടിൽ, വർഗീസ് പുതുപ്പറമ്പിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

അല്മായരുടെ സഭയിലുള്ള പങ്കാളിത്തത്തെക്കുറിച്ച് കെസിബിസി അല്മായ കമ്മീഷൻ സെക്രട്ടറി ഡോ.കെ.എം.ഫ്രാൻസീസ് ക്ലാസ്സുകൾ നയിച്ചു. വികാരിജനറാളും ചാൻസലറുമായ റവ.ഡോ.കുര്യൻ താമരശ്ശേരി, പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ.ജോസഫ് വെള്ളമറ്റം, വികാരി ജനറാൾ റവ.ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, പ്രൊക്യൂറേറ്റർ ഫാ ഫിലിപ്പ് തടത്തിൽ, റവ.ഫാ.മാത്യു പായിക്കാട്ട്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.ജൂബി മാത്യു തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ആരംഭിച്ചു

പാലാക്കാട് : വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഉന്നത പ്രാധാന്യം നൽകുന്ന...

വൻ തീപിടിത്തം ; ആളിപ്പടർന്ന തീയിൽ കത്തിനശിച്ചത് ആയിരത്തിലേറെ വീടുകൾ

വൻ തീപിടിത്തത്തിൽ 1000 വീടുകൾ കത്തിനശിച്ചു. മൂവായിരത്തോളം പേർക്ക് ഒറ്റ നിമിഷം...

ഐപിഎൽ മെഗാതാരലേലത്തിന് സൗദിയിലെ ജിദ്ദയിൽ തുടക്കം

 താരലേലം ആരംഭിച്ച് അര മണിക്കൂർ പിന്നിടും മുൻപേ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും...

മുനമ്പത്ത് വഖഫിനെതിരെ പ്രതിഷേധം

മുനമ്പത്ത് വഖഫ് ബോർഡിനെതിരെ പ്രതിഷേധവുമായി സമരസമിതി. വഖഫ് ബോർഡിന്റെ കോലം കടലിൽ...