ന്യൂഡൽഹിയില്‍ ക്രൈസ്തവരുടെ പ്രതിഷേധ സംഗമത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം

Date:

ന്യൂഡൽഹി: ഭാരതത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവർക്കെതിരേ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിച്ചുക്കൊണ്ട് ഡല്‍ഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധ യോഗത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തം. ഇന്നലെ 79 ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന വൻപ്രതിഷേധ സംഗമത്തില്‍ ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡൽഹി അതിരൂപതാധ്യക്ഷൻ ഡോ. അനിൽ ജെ. കുട്ടോ, ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ അധ്യക്ഷൻ ബിഷപ്പ് പോൾ സ്വരൂപ്, ഗുരുഗ്രാം മലങ്കര രൂപത വികാരി ജനറൽ ഫാ. വർഗീസ് വിനയാനന്ദ്, നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് എക്സിക്യൂട്ടീവ് സെക്രട്ടറി റവ.ഡോ. ഏബ്രഹാം മാത്യു തുടങ്ങിയവർ പങ്കെടുത്തു.

ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ആക്രമിക്കപ്പെടുകയാണെന്ന് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് അസഹിഷ്ണുത വർധിക്കുകയാണെന്നും ക്രൈസ്തവരെയും അവരുടെ കീഴിലുള്ള ആരാധനലായങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുകയാണെന്നും ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്നു. പരാതി നൽകിയിട്ടും കൃത്യമായ നടപടിയെടുക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയുടെയും ഭരണാധികാരികളുടെയും ശ്രദ്ധയിൽ എത്തിക്കാനാണു സംഗമം ഒരുക്കിയതെന്നു ഡോ. അനിൽ ജെ. കുട്ടോ പറഞ്ഞു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മൂലമറ്റം സെൻറ് ജോർജിൽ പ്ലാറ്റിനം ജൂബിലി സംസ്ഥാന പ്രസംഗ മൽസരം 28-ന്

മൂലമറ്റം : സെൻ്റ് ജോർജ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി...

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണത്തിനായുള്ള ഹര്‍ജിയില്‍ കളക്ടര്‍ക്കെതിരെ ആരോപണം

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന...

വിശ്വാസികൾ സത്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നവർ ആകണം:മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്‌

ഭരണങ്ങാനം : വിശ്വാസികൾ സത്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നവർ ആകണമെന്ന്മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്...

സ്വർഗ്ഗനാട്ടിലെ 36 സഹോദരിമാരോടൊപ്പം Dies Memorialis 2024.

പാലാ:സിസ്റ്റേഴ്സ് ഓഫ് സെന്റ് മർത്താസ് സന്യാസിനി സമൂഹത്തിൽ നിന്നും വിടചൊല്ലി സ്വർഗ്ഗത്തിലേക്ക്...