ലോസാഞ്ചലസ് സഹായമെത്രാൻ ഡേവിഡ് ഒ കോണൽ ശനിയാഴ്ച വെടിയേറ്റു മരിച്ചു. ലോസാഞ്ചലസ് അതിരൂപതയിലെ കുടിയേറ്റക്കാരുടെയും ദരിദ്രരുടെയും, തോക്ക് കൊണ്ടുള്ള അക്രമങ്ങൾക്ക് ഇരകളായവരുടെയും ഇടയിലെ സേവനത്തിന് പേരുകേട്ട വൈദികനാണ് ഡേവിഡ് ഒ’ കോണൽ. ലോസാഞ്ചലസ് കൗണ്ടിയിലെ ഒരു വീടിനുള്ളിൽ പ്രാദേശിക സമയം, ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു അക്രമം. 69 -കാരനായ ഒ’ കോണൽ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
കഴിഞ്ഞ 45 വർഷങ്ങളായി ലോസാഞ്ചലസ് മേഖലയിൽ സേവനമനുഷ്ഠിച്ചു വന്നിരുന്ന ഐറിഷ് സ്വദേശിയാണ് ഒ’ കോണൽ. ബിഷപ്പിന്റെ മരണത്തെക്കുറിച്ചറിഞ്ഞ പ്രദേശത്തെ വിശ്വാസികൾ സംഭവസ്ഥലത്ത് മെഴുകുതിരികൾ കത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision