ശരീര സൗന്ദര്യ മത്സരത്തിൽ ദേശീയ തലത്തിൽ സുവർണ നേട്ടവുമായി കോഴിക്കോട്ടുകാരൻ. ദില്ലി താജ് ഹോട്ടലിൽ ഓറ പ്രൊഡക്ട്സ് സംഘടിപ്പിച്ച മത്സരത്തിൽ മിസ്റ്റർ ഇന്ത്യ പട്ടം കരസ്ഥമാക്കിയാണ് രോഹിത്ത് വിജയനെന്ന ചേളന്നൂർകാരൻ ഒന്നാമതായത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 30 ഓളം പേർ പങ്കെടുത്ത മത്സരത്തിലെ 8 റൗണ്ടുകളിലും വിജയിച്ചാണ് രോഹിത്ത് കഴിവ് തെളിയിച്ചത്. മത്സരത്തിലെ മിസ്റ്റർ സ്റ്റെൽ ഐക്കണും രോഹിത്ത് സ്വന്തമാക്കി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision