spot_img

രാജ്യം എന്നത് അതതു കാലത്ത് രാജ്യം ഭരിക്കുന്ന സർക്കാരുകളല്ല: കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവ

spot_img

Date:

തിരുവനന്തപുരം: രാജ്യം എന്നത് അതതു കാലത്ത് രാജ്യം ഭരിക്കുന്ന സർക്കാരുകളല്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യാ മഹാരാജ്യം എന്നത് ഓരോ കാലത്തു രാജ്യം ഭരിക്കുന്ന സർക്കാരുകളാണെന്ന തെറ്റിദ്ധാരണ പുലർത്താൻ പാടില്ല. തെരഞ്ഞെടുക്കപ്പെട്ട കാലത്തേക്കുള്ള കാവൽക്കാരാണ് സർക്കാരുകൾ. അതു തിരിച്ചറിയാനായി പൗരബോധമുള്ള ഒരു സമൂഹത്തെ പരിശീലിപ്പിക്കാൻ അധ്യാപകർക്കു കഴിയണം. ഇന്ത്യാ മഹാരാജ്യത്തിന്റെ ഉത്തമമായ പൈതൃകത്തെ കൈമോശം വരുത്തുന്നതിന് ആരെങ്കിലും ശ്രമിച്ചാൽ അതിനെതിരേ ശബ്ദമുയർത്താൻ കെൽപുള്ള പൗരന്മാരെ സൃഷ്ടിക്കുവാൻ ഗുരുവിനു കഴിഞ്ഞില്ലെങ്കിൽ പിന്നെ ആർക്കാണു കഴിയുക എന്നും അദ്ദേ ഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ സമർപ്പണത്തിലൂടെ ദേശത്തെ കെട്ടിപ്പടുക്കുന്നതിൽ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതര സമൂഹങ്ങൾക്കൊപ്പം നിർണായകമായ പങ്കാണ് വഹിച്ചിട്ടുളതെന്ന് അദ്ദേഹം പറഞ്ഞു. മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാർ ജോഷ്വാ മാർ ഇഗ്നാത്തിയോസിനെ ചടങ്ങിൽ കർദ്ദിനാൾ പൊന്നാടയണിയിച്ച് ആദരിച്ചു. മികച്ച അധ്യാപകർക്കും മികച്ച രൂപതയ്ക്കുമുള്ള പുരസ്കാരങ്ങളും ചടങ്ങിൽ കർദിനാൾ സമ്മാനിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related