പാലാ: ജീവിത ശൈലി രോഗങ്ങളും പുത്തൻ പകർച്ചവ്യാധികളും വർദ്ധിച്ചു വരുന്ന ഇക്കാലത്ത് ആരോഗ്യസുരക്ഷയുടെ കാര്യത്തിൽ നിദാന്ത ജാഗ്രത അനിവാര്യമാണന്ന് പാലാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. ഈ രംഗത്ത് ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയുടെ സംഭാവന വളരെ മഹത്തരമാണന്നും ക്യാൻസർ രോഗ ഗവേഷണ കേന്ദ്രം മെഡിസിറ്റിയിൽ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും ബിഷപ്പ് പറഞ്ഞു. കാരിത്താസ് ഇൻഡ്യയുടെ ആശാകിരണം ക്യാൻസർ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപം കൊടുത്തിരിക്കുന്ന സുകർമ്മസേനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
അഗ്രിമമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളത്തിൽ പി.എസ്.ഡബ്ളിയു എസ്. ഡയറക്ടർ ഫാ തോമസ് കിഴക്കേൽ അദ്ധ്യക്ഷതവഹിച്ചു. കാരിത്താസ് ഇന്ത്യാ ദേശീയ ഡയറക്ടർ ഫാ.പോൾ മുഞ്ഞേലി മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ വി.സി. പ്രിൻസ്, പി.എസ്.ഡബ്ലിയു.എസ് സാരഥികളായ ഫാ.ജോസഫ് താഴത്തുവരിക്കയിൽ , ഫാ.ജോർജ് വടക്കേ തൊട്ടിയിൽ, ഡാന്റീസ് കൂനാനിക്കൽ , മെർലി ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. ക്യാൻസർ രോഗ ചികിൽസാർത്ഥമുള്ള സഹായധനത്തിന്റെയും പച്ചക്കറി തൈകളുടെയും വിതരണോദ്ഘാടനവും “മില്ലറ്റ് എക്സ്പോ”യുടെ പോസ്റ്റർ പ്രകാശനവും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. സമ്മേളനത്തിന് മുൻപേ നടന്ന ജീവിത ശൈലി ബോധന സെമിനാറിന് ചേർപ്പുങ്കൽ മെഡിസിറ്റിയിലെ ഡോ. വിഷ്ണു മോഹൻ നേതൃത്വം നൽകി. സിബി കണിയാംപടി, വിമൽ കദളിക്കാട്ടിൽ, മാനുവൽ ആലാനി , ജോയി മടിയ്ക്കാങ്കൽ, ജോസ് നെല്ലിയാനി, ജോയി വട്ടക്കുന്നേൽ, ജസ്റ്റിൻ ജോസഫ്, സൗമ്യാ ജയിംസ്, ആലീസ് ജോർജ്, ഷീബാ ബെന്നി, അനു റജി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision