ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ഹീബ്രു ബൈബിള്‍

Date:

ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ഹീബ്രു ബൈബിള്‍ ലോക പര്യടനത്തിന്: മൂല്യം 413 കോടി രൂപ

ന്യൂയോർക്ക്: ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും യഹൂദ, ക്രൈസ്തവ വിശ്വാസ പാരമ്പര്യങ്ങൾക്ക് ആധാര ശിലയുമായ ഹീബ്രു ബൈബിളിന്റെ ഏറ്റവും പഴക്കമേറിയ കൈയെഴുത്തു പ്രതി ‘കോഡെക്സ് സസൂൻ’ ലേലത്തിനു മുൻപുള്ള ലോകപര്യടനത്തിനൊരുങ്ങുന്നു. അടുത്തയാഴ്ച മുതൽ ലണ്ടൻ, ടെൽ അവീവ്, ഡാലസ്, ലൊസാഞ്ചലസ് നഗരങ്ങളിൽ പ്രദർശിപ്പിച്ചശേഷം ബൈബിള്‍ ന്യൂയോർക്കിൽ എത്തിക്കും. 1000 വർഷം പഴക്കമുള്ള അപൂർവമായ സമ്പൂർണ ഹീബ്രു ബൈബിൾ പതിപ്പാണ് ഇത്. 12 കിലോഗ്രാം തൂക്കമുള്ള മൃഗത്തോലിലുള്ള 792 പേജുകളിലായാണ് ബൈബിള്‍ തയാറാക്കിയിരിക്കുന്നത്.

ന്യൂയോര്‍ക്കില്‍ ബൈബിള്‍ ലേലത്തിനുവെക്കാനാണ് അധികൃതരുടെ തീരുമാനം. അപൂര്‍വ്വതകള്‍ ഏറെയുള്ളതിനാല്‍ ലേല ഏജൻസിയായ സോഥെബീസ്, ഈ ഹീബ്രു ബൈബിളിന് തുക 3 – 5 കോടി ഡോളറാണ് പ്രതീക്ഷിക്കുന്നത്. 5 കോടി ഡോളറിന് (413 കോടി രൂപ) വിറ്റു പോയാൽ, അതും ചരിത്ര സംഭവമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹീബ്രു ബൈബിള്‍ ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനം എഴുതപ്പെട്ടതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ലോറി കണ്ടെത്തിയെന്ന് ഈശ്വർ മാൽപേ

കർണാടകയിലെ ഷിരൂരിൽ മണ്ണിനടിയിൽ അകപ്പെട്ട അർജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും ആരംഭിച്ചിരിക്കുകയാണ്....

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുളള ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തു

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിൻ ഉദ്ഘാടനം ചെയ്തു. ദില്ലി...

പൊന്നമ്മയെ തോളിലേറ്റി സുരേഷ് ഗോപി; നടിക്ക് വിട

അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ആലുവയിലെ വീട്ടിൽ നടന്നു....

ഷിരൂരിലെ വെള്ളത്തിനടിയിൽ നിന്നുള്ള ദൃശ്യങ്ങൾ

ഷിരൂരിൽ വെള്ളത്തിന് അടിയിൽ നിന്ന് കണ്ടെത്തി എന്ന് പറയുന്ന ലോറിയുടെ ഭാഗങ്ങൾ...