കുറവിലങ്ങാട്: ബാൽതാങ്ങാടി രൂപതയുടെ നിയുക്ത മെത്രാൻ ഫാ. ജെയിംസ് പട്ടേരിൽ സി.എം.എഫ് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർത്ഥാടന കേന്ദ്രമായ മുത്തിയമ്മയുടെ
പള്ളിയിൽ എത്തി. പള്ളി വികാരി ആർച്ച് പ്രീസ്റ്റ് ഫാ തോമസ് മേനാചേരിയും അസി. വികാരിമാരും കൈക്കാരന്മാരും ചേർന്ന് അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നൽകി.
ബിഷപ്പ് പദവിയിലേക്കുള്ള നിയോഗത്തിന് മുൻപ് കുറവിലങ്ങാട് മുത്തിയമ്മയുടെ മാധ്യസ്ഥം തേടിയാണ് അദ്ദേഹം പള്ളിയിലെത്തിയത്. യോഗപ്രതിനിധികളും വൈദികരും ഉൾപ്പെടെ നിരവധി പേർ അദ്ദേഹത്തെ കാണാനും ആശംസകൾ അറിയിക്കാനും എത്തിയിരുന്നു.














