ദേശീയ വിദ്യാഭ്യാസ നയത്തിൽ ന്യൂനപക്ഷാവകശങ്ങളെക്കുറിച്ച് പരാമർശമില്ലാത്തത് ഖേദകരം: മാർ പെരുന്തോട്ടം

Date:

ചങ്ങനാശേരി: വൈജ്ഞാനിക വിസ്ഫോടനത്തിന് വഴിയൊരുക്കുമെന്ന് അവകാശപ്പെടുന്ന ദേശീയ വിദ്യാഭ്യാസ നയത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് പരാമർശമില്ലാത്തതും ന്യൂനപക്ഷ വിദ്യാലയങ്ങളെ സംരക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കാത്തതും ഖേദകരമാണെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പ്രസ്താവിച്ചു. ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് – ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തിൽ അതിരൂപതാ കേ ന്ദ്രത്തിൽ നടത്തപ്പെട്ട എയ്ഡഡ് വിദ്യാഭ്യസ പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലകളിലെ സേവനങ്ങളിലൂടെ ക്രൈസ്തവ സഭകൾ നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും അവകാശ സംരക്ഷണങ്ങൾക്കുവേണ്ടി നിരന്തരം കോടതികളെ സമീപിക്കേണ്ടിവരുന്നത് ഈ സംവിധാനത്തിൻ്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികാരി ജനറാൾ റവ.ഡോ.വർഗീസ് താനമാവുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റവ.ഫാ.ജോസ് കരിവേലിക്കൽ, പ്രൊഫ. ഡോ. കെ.എം. ഫ്രാൻസിസ് എന്നിവർ വിഷയാവതരണം നടത്തി.

റവ. ഡോ. ക്രിസ്റ്റോ നേര്യം പറമ്പിൽ, പ്രൊഫ. ഡോ. റൂബിൾ രാജ് എന്നിവർ പ്രധാന പ്രതികരണങ്ങൾ നടത്തി. തുടർന്നു നടന്ന പൊതുചർച്ചയിൽ വികാരി ജനറാൾ റവ. ഡോ. ജയിംസ് പാലയ്ക്കൽ മോഡറേറ്ററായിരുന്നു. അഡ്വ.ജോർജ് വർഗീസ് കോടിക്കൽ, ഫാ.ജയിംസ് കൊക്കാവയലിൽ, അഡ്വ. ജോജി ചിറയിൽ, ജോബി പ്രാക്കുഴി, ടോം ജോസഫ് ചമ്പക്കുളം, ബിജു സെബാസ്റ്റ്യൻ, വർഗീസ് ആൻ്റണി എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി, പാലാ, കാത്തിരപ്പള്ളി, കോട്ടയം, തിരുവല്ല, വിജയപുരം, ചിങ്ങവനം രൂപതകളിൽ നിന്നുമായി നൂറിൽപരം പ്രതിനിധികൾ പങ്കെടുത്തു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നവീൻ ബാബുവിൻ്റെ മരണം; CBI അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എം വി ഗോവിന്ദൻ

എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ...

വയനാട് വിഷയത്തിൽ കേരളത്തിലെ MP മാർ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയെ കാണും

വയനാട്ടിലെ ദുരിത ബാധിതർക്ക് കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരളത്തിലെ എം പിമാർ...

നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം

മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി...

കർത്താവിന് ഇഷ്‌ടമുള്ളതെന്തും എഴുതാൻ കഴിയുന്ന, ശൂന്യമായ ഒരു വെള്ളക്കടലാസ്സുപോലെ മറിയം തന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ചു

അവൾ “ഉവ്വ്” എന്നുപറഞ്ഞപ്പോൾ, ദൈവദൂതനോട്, "ഇതാ കർത്താവിന്റെ ദാസി, നിന്റെ വാക്ക്...