ഉരുളികുന്നം സെന്റ് ജോർജ്ജ് ദൈവാലയം ദൈവാലയ ശതാബ്ദിയുടെ ഉദ്ഘാടനം 2022 ഫെബ്രുവരി 20-ന് രാവിലെ പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ നിർവഹിച്ചു. ഒരു വർഷം നീണ്ടുനിന്ന ശതാബ്ദിയുടെ സമാപനവും അഭിവന്ദ്യപിതാവിന്റെ ഇടയനടുത്ത സന്ദർശനവും 2023 ഫെബ്രുവരി 12 ഞായർ മുതൽ 19 ഞായർ വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.
ഫെബ്രുവരി 17-ന് വൈകുന്നേരം ഇടവകയിൽ ശുശ്രൂഷ ചെയ്തിരുന്ന വൈദികർ ഒരുമിച്ചുചേർന്ന് പരിശുദ്ധ കുർബാന അർപ്പിക്കും. ഫെബ്രുവരി 18-ന് വൈകുന്നേരം 3 മണിക്കുള്ള പരി. കുർബാനയെ തുടർന്ന് പരേതനായ ജി.എസ്. ചാക്കോച്ചൻ ഗണപതിപ്പാക്കലിന്റെ സ്മരണയ്ക്കായി ഭാര്യ റൂബി ചാക്കോച്ചൻ നിർമ്മിച്ചുനൽകിയ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. തദവസരത്തിൽ നവീകരിച്ച ഗാഗുൽത്തായുടെ ആശീർവാദകർമ്മവും നിർവഹിക്കും. തുടർന്ന് അഭിവന്ദ്യ പിതാവ് പള്ളിക്കമ്മിറ്റി, സൺഡേ സ്കൂൾ അധ്യാപകർ, സംഘടനാ ഭാരവാഹികൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.
2023 ഫെബ്രുവരി 19 ഞായറാഴ്ച രാവിലെ 7.45-ന് ശതാബ്ദി സമാപനത്തിനും ഇടയനടുത്ത സന്ദർശനത്തിനുമായി എത്തുന്ന അഭിവന്ദ്യ പിതാവിന് ഔദ്യോഗിക സ്വീകരണം നൽകും. 8 മണിക്ക് ആഘോഷമായ പരിശുദ്ധ കുർബാനയും തുടർന്ന് സിമിത്തേരി സന്ദർശ നവും നടത്തും. തുടർന്ന് ശതാബ്ദിയുടെ സമാപന സമ്മേളനം അഭിവന്ദ്യ പിതാവിന്റെ അദ്ധ്യക്ഷതയിൽ വിവിധ രാഷ്ട്രീയ- സാമുദായിക നേതാക്കളുടെ നടത്ത പ്പെടും. തുടർന്ന് ഇടവാംഗങ്ങളുടെ കലാപരിപാടികളും പാലാ കമ്മ്യൂണിക്കേഷൻസിന്റെ നാടകവും ഉണ്ടായിരിക്കുന്നതാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision