356 ദിവസങ്ങൾ പിന്നിട്ട് ഉക്രൈൻ യുദ്ധം: 80% ഉക്രേനിയക്കാർക്കും സഹായം ആവശ്യമാണെന്ന് ആർച്ചുബിഷപ്പ്
2022 ഫെബ്രുവരി 24 -ന് ആരംഭിച്ച ഉക്രൈൻ-റഷ്യ യുദ്ധം 356 ദിനങ്ങൾ പിന്നിടുമ്പോഴും ഉക്രൈനിലെ പല മേഖലകളിലും രക്തച്ചൊരിച്ചിലുകളും, ബോംബാക്രമണങ്ങളും കൂടുതൽ ശക്തി പ്രാപിക്കുന്നു. ഈയൊരു സാഹചര്യത്തിൽ 80% ഉക്രേനിയക്കാർക്കും സഹായം ആവശ്യമാണെന്ന് മേജർ ആർച്ചുബിഷപ്പ് ഷെവ്ചക്ക് വെളിപ്പെടുത്തുന്നു. രാജ്യത്തെ വൈദികരുടെ എണ്ണം തുടർച്ചയായി കുറയുന്നു.
എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) അടുത്തിടെ സംഘടിപ്പിച്ച ഒരു ഓൺലൈൻ കോൺഫറൻസിൽ മേജർ ആർച്ചുബിഷപ്പ് ഷെവ്ചുക്ക് സംസാരിച്ചു. യുദ്ധകാല ആഘാതത്തിൽ നിന്ന് ഉടലെടുക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ തിരിച്ചറിയാനും സഹായിക്കാനും പുരോഹിതരുടെ ആവശ്യമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision