ലോകത്തിലേക്ക് സുവിശേഷം കൊണ്ടുവരാനാണ് ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നത്

Date:

ലൗകികമാകാതെ ലോകത്തിലേക്ക് സുവിശേഷം കൊണ്ടുവരാനാണ് ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ച നടന്ന പൊതുപ്രഭാഷണത്തിലാണ് പാപ്പാ ഇക്കാര്യം വിശ്വാസികളെ ഓർമ്മിപ്പിച്ചത്. “ഇതാ, ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്ന പോലെ ഞാൻ നിങ്ങളെ അയക്കുന്നു” എന്ന തിരുവചനഭാഗത്തെ അടിസ്ഥാനമാക്കി ആയിരുന്നു പാപ്പാ സംസാരിച്ചത്.

“സഭയെ സംബന്ധിച്ചിടത്തോളം, ലൗകികതയിലേക്ക് വീഴുക എന്നത് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യമാണ്. ലോകം നമ്മെ ശ്രദ്ധിക്കുകയും പ്രലോഭനങ്ങളെ അതിജീവിക്കാൻ സഹായിക്കുകയും ചെയ്യും എന്ന് പല ക്രൈസ്തവരും ചിന്തിക്കുന്നു; എന്നാൽ അത് തെറ്റാണ്. എളിമയുള്ളവരായിരിക്കാനാണ് കർത്താവ് നമ്മോട് ആവശ്യപ്പെടുന്നത്. സൗമ്യതയുള്ളവരായിരിക്കാനും തെറ്റുകളിൽ നിന്ന് അകന്നിരിക്കാനും ത്യാഗത്തിന് വിധേയരാകാനും ദൈവം നമ്മോട് ആവശ്യപ്പെടുന്നു. സൗമ്യത, നിഷ്കളങ്കത, സമർപ്പണം, ആർദ്രത എന്നീ ഗുണങ്ങളെയാണ് കുഞ്ഞാട് പ്രതിനിധീകരിക്കുന്നത്. അവൻ – ഇടയൻ, തന്റെ കുഞ്ഞാടുകളെ തിരിച്ചറിയുകയും ചെന്നായ്ക്കളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും” – പാപ്പാ വ്യക്തമാക്കി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുളള ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തു

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിൻ ഉദ്ഘാടനം ചെയ്തു. ദില്ലി...

പൊന്നമ്മയെ തോളിലേറ്റി സുരേഷ് ഗോപി; നടിക്ക് വിട

അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ ആലുവയിലെ വീട്ടിൽ നടന്നു....

ഷിരൂരിലെ വെള്ളത്തിനടിയിൽ നിന്നുള്ള ദൃശ്യങ്ങൾ

ഷിരൂരിൽ വെള്ളത്തിന് അടിയിൽ നിന്ന് കണ്ടെത്തി എന്ന് പറയുന്ന ലോറിയുടെ ഭാഗങ്ങൾ...

ആണ്ടുക്കുന്നേൽ ത്രേസ്യാമ്മ ദേവസ്യാ (71)

പട്ടിത്താനം: ആണ്ടുകുന്നേൽ പരേതനായ ദേവസ്യാ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ ദേവസ്യ (71)നിര്യാതയായി....