പാലാ: അറിവും അവസരങ്ങളും ലഭിക്കുമ്പോൾ യുവജനങ്ങൾ രാജ്യപുരോഗതിക്കു പ്രേരകശക്തിയായി മാറുമെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ആസാദി കാ അമൃതോത്സവിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ദേശീയതലത്തിൽ നടത്തിയ ദേശീയഗീത് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അൽഫോൻസാ കോളജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനിയും എൻ സി സി കേഡറ്റുമായ അനഘ രാജു, ജെ ഇ ഇ മെയിൻ പരീക്ഷയിൽ നൂറ് പെർസെൻ റെയിൽ സ്കോർ നേടിയ ബ്രില്യൻ്റ് സ്റ്റഡി സെൻറർ വിദ്യാർത്ഥി ആഷിക് സ്റ്റെനി എന്നിവർക്കു എം എൽ എ എക്സലന്റ് അവാർഡു നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വികസനത്തിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ശക്തമായ പ്രചോദനവും ഇച്ഛാശക്തിയും വളർത്തിയെടുക്കുന്നതിനുള്ള ഏറ്റവും മൂല്യവത്തായ മാനവവിഭവസമ്പത്താണ് യുവാക്കളുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽഫോൻസാ കോളജ് പ്രിൻസിപ്പൽ സിസ്റ്റർ റെജീനാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. കോളജ് ബർസാർ റവ ഡോ ജോസ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ബ്രില്യന്റ് സ്റ്റഡി സെൻറർ ഡയറക്ടർ ജോർജ് തോമസ്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, മഹാത്മാഗാന്ധി നാഷണൽ ചെയർമാൻ എബി ജെ ജോസ്, ഡോണാ റോസ് മാത്യു, മാളവിക ജി രമേശ്, സ്റ്റെനി ജെയിംസ് എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision