കഴിഞ്ഞ 32 വർഷങ്ങളായി, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെത്തുന്ന ആരോരുമില്ലാത്ത രോഗികൾക്കു മുന്നിൽ ദൈവസ്നേഹത്തിന്റെ മുഖമായി മാറിയ വ്യക്തിയാണ് ആലപ്പുഴ പൂങ്കാവ് സ്വദേശിയായ ദേവസിച്ചേട്ടൻ. ഒരിക്കൽ നെഞ്ചുവേദനയുമായി ചെന്ന ദേവസിച്ചേട്ടന്റെ കണ്ണുകൾക്ക് തുറവി നൽകിക്കൊണ്ട് ദൈവം അദ്ദേഹത്തെ ഒരു വലിയ ദൗത്യം ഏൽപിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് മെഡിക്കൽ കോളേജിലെ സ്ഥിരം സന്ദർശകനായി, ശുശ്രൂഷകനായി മാറി അദ്ദേഹം.
നീണ്ട 32 വർഷങ്ങൾ കടന്നുപോകുമ്പോൾ ദൈവം ഏല്പിച്ച ആ വലിയ ദൗത്യം നിശബ്ദം തുടരുകയാണ് അദ്ദേഹം. ലാഭേച്ഛയില്ലാതെ, തളരാതെ ആലപ്പുഴക്കാരുടെ പ്രിയപ്പെട്ട ശുശ്രൂഷകനായി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision