ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സഹായോപകരണങ്ങളും അവശ്യമരുന്നുകളും ലഭ്യമാക്കി. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ചടങ്ങിൽ സഹായോപകരണങ്ങളുടെയും മരുന്നുകളുടെയും വിതരണോദ്ഘാടനം ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് നിർവ്വഹിച്ചു.
കോട്ടയം മുനിസിപ്പൽ കൗൺസിലർ റ്റി.സി. റോയി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, അസി. ഡയറക്ടർ ഫാ. സിജോ ആൽപ്പാറയിൽ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision