നിസ്സംഗതയുടെയും വിദ്വേഷത്തിന്റെയും അന്ധകാരം അകറ്റാൻ അറിവും വിശ്വാസവും ഉപയോഗിക്കാൻ ജോർജിയയിലെ ടിബിലിസിയിലെ “സുൽഖാൻ-സബ ഓർബെലിയാനി” സർവ്വകലാശാലയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘത്തോടു ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
ജോർജിയയിലെ “സുൽഖാൻ-സബ ഓർബെലിയാനി” സർവ്വകലാശാലയുടെ 20-ആം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രതിനിധികളുമായി ഫ്രാൻസിസ് പാപ്പാ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. സർവ്വകലാശാലയിലെ പ്രൊഫസർമാരെയും, വിദ്യാർത്ഥികളെയും സുഹൃത്തുക്കളെയും അഭിവാദ്യം ചെയ്ത പാപ്പാ, വിദ്യാഭ്യാസത്തിന്റെയും സാംസ്കാരിക ഗവേഷണത്തിന്റെയും പ്രാധാന്യത്തെ പ്രതിനിധീകരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് അവരുടെ സന്ദർശനത്തിന് നന്ദി പറഞ്ഞു. യുവജനങ്ങളുടെ വിദ്യാഭ്യാസം, സ്വയം വളരാനും സ്വയം പഠിക്കാനും പുതിയ അവസരങ്ങൾ പ്രദാനം ചെയ്യുന്നുവെന്നും പാപ്പാ തുടർന്ന് പറഞ്ഞു.
“യുവതലമുറ വളരാനും ഏറ്റവും ഫലവത്തായ വേരുകൾ കണ്ടെത്താനും നട്ടുവളർത്താനും വിദ്യാഭ്യാസം സഹായിക്കുന്നു. അങ്ങനെ അവർ ഫലം നൽകുന്നവരാകും” പാപ്പാ പറഞ്ഞു. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മേഖലകളിൽ കത്തോലിക്കരും ഓർത്തഡോക്സ് വിശ്വാസികളും തമ്മിലുള്ള ദീർഘവും ഫലപ്രദവുമായ സഹകരണത്തെ അവരുടെ സർവ്വകലാശാല പ്രതിനിധീകരിക്കുന്നുവെന്ന് പാപ്പാ കൂട്ടിചേർത്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision