തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസൻ വിശദീകരണം നൽകിയാൽ ഉടൻ തന്നെ അദ്ദേഹത്തിനെതിരായ നടപടികളിൽ നിന്ന് സർക്കാർ പിന്മാറണം അതാണ് സംഘടനയുടെ നിലപാടെന്ന് KGMCT സംസ്ഥാന പ്രസിഡന്റ് ഡോ റോസ്നാര
ബീഗം. വിശദീകരണം നൽകാൻ ഡോക്ടർ ഹാരിസ് സാവകാശം ആവശ്യപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ പരിശോധന നടത്തിയതും പുതിയ പൂട്ട് ഘടിപ്പിച്ചതും ഡോക്ടറുടെ മനോവീര്യം കെടുത്തുന്ന നടപടിയായിരുന്നു. എൻക്വയറിയോ സെർച്ചോ നടത്തുമ്പോൾ
വകുപ്പ് മേധാവിയുടെ പ്രസൻസ് വേണം. ഡോക്ടർക്കെതിരായ തുടർ എൻക്വയറി വേണമെന്ന് സംഘടന കരുതുന്നില്ല. എല്ലാം ക്രിസ്റ്റൽ ക്ലിയർ ആണെന്ന് ഇന്നലെ തന്നെ വ്യക്തമായെന്ന് KGMCT സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.













