ഭൂകമ്പ ബാധിതർക്ക് സഹായവുമായി റോം

Date:

വത്തിക്കാന്‍ സിറ്റി: അതിശക്തമായ ഭൂകമ്പത്തിന്റെ കെടുതികൾ അനുഭവിക്കുന്ന തുർക്കിയ്ക്കും സിറിയയ്ക്കും അടിയന്തിര സഹായം നല്കുന്നതിനു വേണ്ടി റോം രൂപത പ്രത്യേക നാണ്യ നിധി രൂപീകരിച്ചു. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിതബാധിതർക്ക് അടിയന്തര സഹായമെന്നോണം 50,000 യൂറോ (44 ലക്ഷത്തിൽപ്പരം രൂപ) റോം രൂപത കാരിത്താസ് സംഘടന വഴി സിറിയയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായ കർദ്ദിനാൾ മാരിയോ സെനാരിക്ക് അയച്ചുകൊടുത്തതായി റോം വികാരിയാത്ത് പത്രക്കുറിപ്പിൽ അറിയിച്ചു. നോമ്പുകാലത്തിലെ അഞ്ചാം ഞായറാഴ്ച, മാർച്ച് 26-ന് റോം രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യബലി മദ്ധ്യേ സമാഹരിക്കുന്ന സ്തോത്രക്കാഴ്ച, ഭൂകമ്പബാധിതരോടുള്ള വിശ്വാസികളുടെ ഐക്യദാർഢ്യത്തിന്റെ സമൂർത്തമായ പ്രകടനമെന്നോണം, പൂർണ്ണമായും തുർക്കിയ്ക്കും സിറിയയ്ക്കുമായി നീക്കിവയ്ക്കുമെന്നു വികാരിയാത്ത് അറിയിച്ചു.

അതേസമയം ഇരു രാജ്യങ്ങളിലുമായി ഭൂകമ്പം ജീവന്‍ അപഹരിച്ചവരുടെ സംഖ്യ 25,000 കടന്നു. ഇത് ഇനിയും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. നാശാവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഇനിയും ആളുകളെ രക്ഷിക്കാമെന്ന പ്രതീക്ഷ അവസാനിച്ചിരിക്കുകയാണ്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ...

ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ...

മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിന് പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരം

ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി, മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിലെ...

അനുദിന വിശുദ്ധർ – അപ്പസ്തോലനായ  വി. മത്തായി

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ...