എസ്.സി- എസ്. ടി ഫണ്ട് തട്ടിപ്പിൽ അന്വേഷണം നടന്നത് നഗരസഭയുടെ പരാതിയിലെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കക്ഷി രാഷ്ട്രീയം നോക്കില്ല. അഴിമതി നടത്തുന്ന ആരെയും സംരക്ഷിക്കില്ലെന്നും
അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.വിഷയങ്ങളിൽ പരിഹാരം കാണുന്നതിനാണ് കൗൺസിൽ യോഗം ചേരുന്നത്. നഗരസഭ എന്നും അഴിമതിക്കെതിരെയാണ്. അതിൽ വിട്ടുവീഴ്ച ഇല്ലാതെ തന്നെ മുന്നോട്ട് പോകുമെന്നും മേയർ
വ്യക്തമാക്കി. താൻ വലിയ രീതിയിൽ വ്യക്തിഹത്യ നേരിടുന്നു. ജനപ്രതിനിധികളും മനുഷ്യരാണെന്നും മേയർ പറഞ്ഞു.














