ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയ 25 ശതമാനം പകരച്ചുങ്കം ഇന്ന് നിലവില്‍ വരും. അമേരിക്ക ചുമത്തിയ പകരച്ചുങ്കം കാര്‍ഷികോല്‍പ്പന്നങ്ങള്‍, സമുദ്ര ഉല്‍പ്പന്നങ്ങള്‍, ടെക്‌സ്‌റ്റൈല്‍,
ആഭരണങ്ങള്‍, ഓട്ടോമൊബൈല്‍സ് എന്നിവയിലടക്കം സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. യു എസ് സമ്മര്‍ദ്ദത്തിനു മുന്‍പില്‍ വഴങ്ങില്ലെന്ന സൂചനയാണ് കേന്ദ്രസര്‍ക്കാര്‍
നല്‍കുന്നത്. വിഷയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കും. കഴിഞ്ഞ ദിവസം മന്ത്രി പിയൂഷ് ഗോയല്‍ ഇരുസഭകളിലും ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു.














