ഫാ. എബ്രഹാം കാവിൽ പുരയിടത്തിൽ സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലർ

Date:

കാക്കനാട്: സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വൈസ് ചാൻസലറായി സേവനം ചെയ്തുകൊണ്ടിരുന്ന ബഹു. എബ്രഹാം കാവിൽ പുരയിടത്തിലച്ചനെ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയുടെ ചാൻസലറായി മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് നിയമിച്ചു. 2023 ഫെബ്രുവരി 9 വ്യാഴാഴ്ച്ച മേജർ ആർച്ബിഷപ്പിന്റെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം ഉത്തരവാദിത്വമേറ്റെടുത്തു.

താമരശ്ശേരി രൂപതയിലെ വാളൂക്ക് സെന്റ് മേരീസ് ഇടവകയിൽ കാവിൽ പുരയിടത്തിൽ പരേതരായ എബ്രഹാം- ഏലിക്കുട്ടി ദമ്പതികളുടെ മകനായി 1973ൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം 1990ൽ താമരശ്ശേരി രൂപതാ മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. ആലുവ കാർമൽഗിരി സെമിനാരിയിലും പൂനെ പേപ്പൽ സെമിനാരിയിൽ നിന്നുമായി വൈദികപരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 2000 ഡിസംബർ 26ന് ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളിയിൽനിന്ന് വൈദിക പട്ടം സ്വീകരിച്ചു. 2005ൽ ഉപരിപഠനത്തിനായി റോമിലേക്ക് അയക്കപ്പെട്ട അദ്ദേഹം സാന്ത കോച്ചേ യൂണിവേഴ്സിറ്റിയിൽനിന്ന് ലത്തീൻ കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഓറിയന്റൽ കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും കരസ്ഥമാക്കി. റോമിൽനിന്നു തിരിച്ചെത്തിയതിനുശേഷം താമരശ്ശേരി രൂപതയുടെ ചാൻസലർ, പി.ആർ.ഒ., വൈദിക സമിതി സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 2015 മുതൽ സീറോമലബാർ സഭയുടെ വക്താക്കളുടെ ടീമിൽ അംഗമായി. 2019ൽ ആണ് മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയുടെ വൈസ് ചാൻസലറായി നിയമിതനായത്. 2019 മുതൽ 2022 വരെ സഭയുടെ പി.ആർ.ഒ. ആയിരുന്നു.

മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയുടെ ചാൻസലറായി സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ഫാ. വിൻസെന്റ് ചെറുവത്തൂർ തന്റെ സേവന കാലാവധി പൂർത്തിയാക്കി തൃശൂർ അതിരൂപതയിലെ പഴുവിൽ സെന്റ് ആന്റണിസ് ഫൊറോനാ ഇടവകയുടെ വികാരിയായി നിയമിതനായി. ഫെബ്രുവരി 9ന് അദ്ദേഹം പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്

അമേരിക്കയിലെ അലബാമ സ്റ്റേറ്റിൽ ബർമിങ്ഹാം നഗരത്തിൽ നടന്ന വെടിവെപ്പിൽ നാല് പേർ...

കാലാവസ്ഥ പ്രവചനത്തിനായി വയനാട്ടിൽ റഡാർ സംവിധാനം വരുന്നു

ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന വയനാട്ടിൽ കാലാവസ്ഥ പ്രവചനത്തിനായി റഡാർ...

ഷിരൂർ ദൗത്യം; ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത് അർജുൻ്റെ ലോറിയുടെ എഞ്ചിൻ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള...

പ്ലസ് ടുക്കാർക്ക് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരാകാൻ അവസരം

ഇന്ത്യൻ എയർഫോഴ്സിൽ ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. അംഗീകൃത പ്ലസ്...